പരിയാരം: വധശ്രമക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പി.എം.റഷീദിനെയാണ് (42) ഇന്നലെ രാവിലെ വീടിന്റെ അടുക്കളയുടെ പിറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് റഷീദിനെ വധശ്രമക്കേസിൽ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. പിന്നീട്, ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം പാലിക്കാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. പരിയാരം പോലീസ് പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായ ഇയാള്‍ ഒളിവിലായിരുന്നു.

