തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ പ്രതിയായ ബെയ്ലിൻ ദാസിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അടുത്ത മാസം 23 ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും.
കഴിഞ്ഞ മേയ് 13 നാണ് സംഭവം. തർക്കത്തിനിടെ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ ദാസ് മർദിക്കുകയായിരുന്നു. അടികൊണ്ട് നിലത്ത് വീണിട്ടും എഴുനേൽപ്പിച്ച് വീണ്ടും മർദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെയ്ലിൻ ദാസിനെ മൂന്നാംദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
