പ്രാ​വി​ന്‍​കൂ​ട്, ലങ്ക, ശില്പി, എക്സറേ, കൊ​ച്ചി ജെ​ട്ടി: വി​ചി​ത്ര​വും കൗ​തു​ക​വു​മായി തദ്ദേ​ശ സ്വ​യംഭ​ര​ണ തെര​ഞ്ഞെ​ടുപ്പ് വാർഡുകൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ചി​ല വാ​ര്‍​ഡു​ക​ളു​ടെ പേ​രു​ക​ള്‍ വ​ള​രെ വി​ചി​ത്ര​മാ​ണ്. ഒ​രുപ​ക്ഷേ, ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ചി​ത്ര​മാ​യ പേ​രു​ക​ളു​ള്ള വാ​ര്‍​ഡു​ക​ള്‍ ആ​ല​പ്പു​ഴ​യി​ലാ​വാ​നാ​ണു സാ​ധ്യ​ത.

ചി​ല പേ​രു​ക​ളു​ടെ പി​ന്നി​ല്‍ ച​രി​ത്ര​വുമാ​യി ബ​ന്ധ​മു​ണ്ടാ​വും. മ​റ്റു​ചി​ല പേ​രു​ക​ളു​ടെ പി​ന്നി​ല്‍ സ്ഥ​ല​ത്തി​ന്‍റെ പ്ര​ത്യേ​ക​ത, സ്ഥാ​പ​ന​ങ്ങ​ള്‍, ചി​ല റോ​ഡു​ക​ളു​ടെ പേ​ര്, ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ പേ​രു​ക​ള്‍ എ​ന്നി​ങ്ങ​നെ പ​ല​വി​ധ ഘ​ട​ക​ങ്ങ​ളാ​ണു​ണ്ടാ​വു​ക.

ചി​ല പേ​രു​ക​ള്‍​ക്കു പി​ന്നി​ല്‍ എ​ന്താ​ണെ​ന്ന് ആ​ര്‍​ക്കും കാ​ര്യ​മാ​യ പി​ടി​യി​ല്ല. പ​ല​രും പ​ല ക​ഥ​ക​ള്‍ പ​റ​യും. ഐ​തി​ഹ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും പേ​രു​ക​ള്‍ വ​ന്നി​ട്ടു​ണ്ടാ​കാം. അ​ത്ത​ര​ത്തി​ല്‍ ജി​ല്ല​യി​ലെ ചി​ല വി​ചി​ത്ര പേ​രു​ക​ള്‍ പ​രി​ശോ​ധി​ക്കാം.

മ​ള്‍​ട്ടി​പ്പ​ര്‍​പ്പ​സ്: അ​രൂ​ര്‍ പഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡ്. ഈ ​പ്ര​ദേ​ശ​ത്തെ ഒ​രു ഇ​ട​റോ​ഡി​ന്‍റെ പേ​രും മ​ള്‍​ട്ടി​പ്പ​ര്‍​പ്പ​സ് എ​ന്നാ​ണ്. ഇ​വി​ടെ ഇ​തേ​പേ​രി​ലൊ​രു​ സൊ​സൈ​റ്റി​യു​മു​ണ്ട്. ഇ​താ​ണ് വാ​ര്‍​ഡി​നും ഈ ​പേ​രു​വ​ന്ന​തി​നു കാ​ര​ണം.

കു​തി​ര​പ്പ​ന്തി: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ 25-ാം വാ​ര്‍​ഡാ​ണി​ത്. രാ​ജ​ഭ​ര​ണ​കാ​ല​ത്ത് കു​തി​ര​പ്പ​ന്ത​യ​ത്തി​നെ​ത്തി​യി​രു​ന്ന കു​തി​ര​ക​ളെ പാ​ര്‍​പ്പി​ച്ചി​രു​ന്ന സ്ഥ​ലം.

നെ​ഹ്‌​റു ട്രോ​ഫി: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ്. നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ല്‍​നി​ന്ന് ഉ​രു​ത്തി​രി​ഞ്ഞ പേ​ര്.

ല​ങ്ക: പു​ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ന​ടു​വി​ല്‍ ദ്വീ​പു​പോ​ലെ​യൊ​രു സ്ഥ​ല​മാ​യി​രു​ന്നു പ​ണ്ട്.

ശി​ല്പി: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ്. വാ​ര്‍​ഡി​ലെ വാ​യ​ന​ശാ​ല​യു​ടെ പേ​രാ​ണി​ത്.

എ​ക്‌​സ്-​റേ: ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ലെ വാ​ര്‍​ഡ്. താ​ലൂ​ക്കി​ല്‍ ആ​ദ്യ​മാ​യി എ​ക്‌​സ്-​റേ സം​വി​ധാ​നം ആ​രം​ഭി​ച്ച ആ​ശു​പ​ത്രി​യു​ടെ പേ​രും എ​ക്‌​സ്-​റേ എ​ന്നാ​ണ്. അ​വി​ട​ത്തെ ജം​ഗ്ഷ​നും ഈ ​പേ​രി​ലാ​ണ്.

സ്വി​ച്ച് ഗി​യ​ര്‍: മാ​ന്നാ​ര്‍ ഗ്രാ​മ​പഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്. വാ​ര്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു സൊ​സൈ​റ്റി​യു​ടെ പേ​രാ​ണി​ത്.

ഫി​ഷ്‌​ലാ​ന്‍​ഡ്, സ​മ​ര​ഭൂ​മി: ഇ​വ​ര​ണ്ടും പു​ന്ന​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡു​ക​ളാ​ണ്.

പ്രാ​വി​ന്‍​കൂ​ട്: തി​രു​വ​ന്‍​വ​ണ്ടൂ​രി​ലെ വാ​ര്‍​ഡു​ണ്ട്. ഇ​വി​ടെ പ്രാ​വു​ക​ള്‍​ക്കാ​യി ഒ​രാ​ള്‍ നേ​ര​ത്തേ പ്രാ​വി​ന്‍​കൂ​ട് ഉ​ണ്ടാ​ക്കി​യി​രു​ന്നു.

കൊ​ച്ചി ജെ​ട്ടി: ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്. ഒ​രു വി​ദേ​ശ പൗ​ര​ന്‍ കൊ​ച്ചി​യി​ല്‍​നി​ന്ന് ബോ​ട്ടു​വാ​ങ്ങു​ക​യും അ​തി​നെ ആ​റാ​ട്ടു​പു​ഴ​യി​ല്‍ ത്തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, അ​ന്നു അ​ടു​പ്പി​ക്കാ​ന്‍ ജെ​ട്ടി​യി​ല്ല. കൊ​ച്ചി​യി​ല്‍​നി​ന്ന് ബോ​ട്ടുവാ​ങ്ങി അ​ത് ക​ര​യ്ക്ക​ടു​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു ജെ​ട്ടി നി​ര്‍​മി​ച്ച​തി​ലൂ​ടെ​യാ​ണ് ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ കൊ​ച്ചി​യു​ടെ ജെ​ട്ടി​യു​ണ്ടാ​യ​തെ​ന്ന് പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്ത്: പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ര്‍​ഡി​ന്‍റെ പേ​ര്.

പ​ള്ളു​വ​ള്ളു​വെ​ളി: ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ്

അ​സം​ബ്ലി: പു​ന്ന​പ്ര നോ​ര്‍​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്

ഐ​ല​ന്‍​ഡ്: കൈ​ന​ക​രി​യി​ലെ വാ​ര്‍​ഡ്

പോ​യ്ക: വെ​ണ്‍​മ​ണി പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്

ചൂ​ണ്ടു​പ​ല​ക: ചേ​പ്പാ​ട്ടി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്

ക​ണ്ണാ​ടി: പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്

രാ​മ​വ​ര്‍​മ: ആ​ര്യ​ട് പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്

നേ​താ​ജി: മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്

മ​ദ​ര്‍ തെ​രേ​സ: മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ്

ലൂ​ഥ​റ​ന്‍: ത​ണ്ണീ​ര്‍​മു​ക്കം ഡി​വി​ഷ​നി​ലെ വാ​ര്‍​ഡ്‌

Related posts

Leave a Comment