ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഡ്വ. അ​വ​നീ​ഷ് കോ​യി​ക്ക​ര​യു​ടെ സ​ര്‍​വെ ഫ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യി

കൊ​ച്ചി: കേ​ര​ള​ത്തി​ലെ ന​ഗ​ര​സ​ഭ​ക​ള്‍ യു​ഡി​എ​ഫ് ഭ​രി​ക്കു​മെ​ന്ന വോ​ട്ടേ​ഴ്‌​സ് റൈ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​ന് വേ​ണ്ടി പൊ​ളി​റ്റി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റാ​യ അ​ഡ്വ അ​വ​നീ​ഷ് കോ​യി​ക്ക​ര ന​ട​ത്തി​യ സ​ര്‍​വ്വെ ഫ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യി. കേ​ര​ള​ത്തി​ല്‍ ആ​കെ​യു​ള്ള 6 കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ല്‍ 4 കോ​ര്‍​പ​റേ​ഷ​നു​ക​ളും 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ 55 മു​നി​സി​പ്പാ​ലി​റ്റി​ക​ളും യു.​ഡി.​എ​ഫ് ഭ​രി​ക്കു​മെ​ന്നാ​യി​രു​ന്നു സ​ര്‍​വ്വെ റി​പ്പോ​ര്‍​ട്ട്.

2010ന് ​ശേ​ഷം യു​ഡി​എ​ഫ് നേ​ടു​ന്ന മി​ക​ച്ച സീ​റ്റ് നി​ല​യാ​ണ് ഇ​ത്ത​വ​ണ നേ​ടി​യ​ത്. ഒ​ക്ടോ​ബ​റി​ല്‍ ന​ട​ത്തി​യ സ​ര്‍​വ്വെ റി​പ്പോ​ര്‍​ട്ട് ന​വം​ബ​റി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും കെ​പി​സി​സി പ്ര​സി​ഡ​ന്റി​നും പ്ര​തി​പ​ക്ഷ നേ​താ​വി​നും സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പേ​രെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് അ​ഡ്വ. അ​വ​നീ​ഷ് കോ​യി​ക്ക​ര സ​ജ്ജ​രാ​ക്കി​യി​രു​ന്നു. സൗ​ജ​ന്യ​മാ​യി സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ല്‍ മാ​സ്റ്റ​റി എ​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് ഇ​ത്ര​യ​ധി​കം പേ​രെ ഒ​രു​ക്കി​യെ​ടു​ത്ത​ത്.

സു​പ്രീം കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കു​മ്പോ​ഴും സൈ​ക്കോ​ലീ​ഗ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്റ്, ഓ​ര്‍​ഗ​നൈ​സേ​ഷ​ണ​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്, മാ​സ്റ്റ​ര്‍ മൈ​ന്‍​ഡ് ട്രെ​യി​ന​ര്‍ എ​ന്നീ നി​ല​ക​ളി​ലും അ​വ​നീ​ഷ് കോ​യി​ക്ക​ര സ​ജീ​വ​മാ​ണ്. നി​യ​മ​ത്തി​ല്‍ ബി​രു​ദ​വും സൈ​ക്കോ​ള​ജി, മാ​നേ​ജ്‌​മെ​ന്റ്, ജേ​ണ​ലി​സം എ​ന്നി​വ​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മു​ള്ള അ​ഡ്വ. അ​വ​നീ​ഷ്, നി​ല​വി​ല്‍ രാ​ജ​സ്ഥാ​നി​ലെ ശ്രീ​ധ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ‘തൊ​ഴി​ലി​ട ആ​ത്മീ​യ​ത’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പി​എ​ച്ച്ഡി ചെ​യ്യു​ക​യാ​ണ്.

Related posts

Leave a Comment