നി​ര്‍​ഭ​യം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണം; വോ​ട്ടു ചെ​യ്ത​വ​ർ​ക്കും മെ​മ്പ​ർ​ക്കും സി​പി​എം ഭീ​ഷ​ണി; പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്

നെ​ടു​ങ്ക​ണ്ടം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​യെ​യും വോ​ട്ട​ര്‍​മാ​രെ​യും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. ഉ​ടു​മ്പ​ന്‍​ചോ​ല പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് പാ​മ്പു​പാ​റ​യി​ല്‍ വി​ജ​യി​ച്ച സാ​​ന്‍റോച്ച​ന്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ അ​ധി​വ​സി​ക്കു​ന്ന ക​ടും​കാ​പ്പി, ആ​ട്ടു​പാ​റ മേ​ഖ​ല​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സി​പി​എം നേ​താ​ക്ക​ൾ എ​ത്തി തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ടു​ക​യ​റി കൈ​യേ​റ്റം ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. പോ​ലീ​സി​​ന്‍റെ ഇ​ട​പെ​ട​ലി​നെത്തു​ട​ര്‍​ന്നാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​യ​ത്.

സി​പി​എം നേ​താ​ക്ക​ളു​ടെ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്ത് അം​ഗ​മെ​ന്ന നി​ല​യ്ക്ക് വാ​ര്‍​ഡി​ല്‍ നി​ര്‍​ഭ​യം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നും സാ​​ന്‍റോ​ച്ച​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ഉ​ടു​മ്പ​ന്‍​ചോ​ല മ​ണ്ഡ​ലം പ്ര​സി​ഡ​​ന്‍റ് ടി​ബി​ന്‍ പി. ​ജോ​ര്‍​ജ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ര്‍. പ്ര​കാ​ശ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബാ​ബു മാ​ത്യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഡെ​ന്നി​സ് സ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment