സൂ​ക്ഷി​ച്ചാ​ൽ ദുഃ​ഖി​ക്കേ​ണ്ട… സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: നാ​ലു​വ​ർ​ഷ​ത്തി​നി​ടെ തി​രി​കെ പി​ടി​ച്ച​ത് 7000 കോ​ടി

ഡി​ജി​റ്റ​ൽ, സാ​മ്പ​ത്തി​ക സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ അ​നു​ദി​നം വ​ർ​ധി​ക്കു​മ്പോ​ഴും ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലി​ന് മി​ക​ച്ച നേ​ട്ടം. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച 23 ല​ക്ഷ​ത്തി​ല​ധി​കം സൈ​ബ​ർ ത​ട്ടി​പ്പ് പ​രാ​തി​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം സി​റ്റി​സ​ൺ ഫി​നാ​ൻ​ഷ​ൽ സൈ​ബ​ർ ഫ്രോ​ഡ് റി​പ്പോ​ർ​ട്ടിം​ഗ് ആ​ൻ​ഡ് മാ​നേ​ജിം​ഗ് സി​സ്റ്റം വ​ഴി ഇ​തു​വ​രെ 7,000 കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ത​ട്ടി​പ്പ് ത​ട​യു​ന്ന​തി​ന് ഈ ​ഏ​ജ​ൻ​സി​ക്ക് അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​വും സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. 1930 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രാ​ണ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നും ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി.

സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക, കൂ​ടു​ത​ൽ ഫ​ണ്ട് വ​ഴി​തി​രി​ച്ചു​വി​ട​ൽ ത​ട​യു​ക, മോ​ഷ്ടി​ച്ച പ​ണം ത​ട്ടി​പ്പു​കാ​ർ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് മു​മ്പ് ത​ട​യു​ക​യോ മ​ര​വി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ 2021ലാ​ണ് ഈ ​സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്.

ത​ൽ​ക്ഷ​ണ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​നം. അ​ത് ഉ​ട​ൻ​ത​ന്നെ ബാ​ങ്കിം​ഗ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കും.​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡേ​റ്റ പ്ര​കാ​രം ഒ​രു ഇ​ര 1930 ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ അ​ല്ലെ​ങ്കി​ൽ ഓ​ൺ​ലൈ​ൻ സൈ​ബ​ർ ക്രൈം ​പോ​ർ​ട്ട​ൽ വ​ഴി പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ ബാ​ങ്കു​ക​ൾ, പേ​യ്മെ​ന്‍റ് ഗേ​റ്റ് വേ​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ത​ൽ​സ​മ​യ അ​ല​ർ​ട്ടു​ക​ൾ സ്വ​യ​മേ​വ അ​യ​ക്കും. സം​ശ​യാ​സ്പ​ദ​മാ​യ അ​ക്കൗ​ണ്ടു​ക​ളും ഇ​ട​പാ​ടു​ക​ളും ത​ട​യാ​നോ മ​ര​വി​പ്പി​ക്കാ​നോ ഇ​തു വ​ഴി സാ​ധ്യ​മാ​ക്കും.

Related posts

Leave a Comment