റ​ഷ്യ​ൻ ജ​ന​റ​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ യു​ക്രെ​യ്ൻ?

മോ​സ്കോ: റ​ഷ്യ​ൻ സാ​യു​ധ​സേ​ന​യു​ടെ ജ​ന​റ​ൽ കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ൽ യു​ക്രെ​യ്നി​നു പ​ങ്കു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി റ​ഷ്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ. ഓ​പ്പ​റേ​ഷ​ന​ൽ ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​റേ​റ്റ് മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഫാ​ന​ൽ സ​ർ​വ​റോ​വാ​ണ് മോ​സ്കോ​യി​ലെ യ​സീ​നേ​വ സ്ട്രീ​റ്റി​ലു​ള്ള പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ൽ​വ​ച്ച് ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

വാ​ഹ​ന​ത്തി​ന​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ യു​ക്രെ​യ്ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ കൈ​ക​ളു​ണ്ടെ​ന്നാ​ണ് റ​ഷ്യ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ക​മ്മി​റ്റി​യു​ടെ സം​ശ​യം. റ​ഷ്യ​യു​ടെ പ​ര​മോ​ന്ന​ത ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സ്ഫോ​ട​ന​ത്തി​ൽ ജ​ന​റ​ൽ സ​ർ​വ​റോ​വി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റും കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​ൻ ആ​ഭ്യ​ന്ത​ര യു​ദ്ധ​സ​മ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സ​ദി​ന് അ​നു​കൂ​ല​മാ​യി റ​ഷ്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ഫാ​ന​ൽ സ​ർ​വ​റോ​വ്.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ റ​ഷ്യ​ൻ സൈ​ന്യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സ​മാ​ന​മാ​യ ആ​ക്ര​മ​ണ​മാ​ണി​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​ണ​വ, രാ​സാ​യു​ധ വി​ഭാ​ഗം മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഇ​ഗോ​ർ കി​റി​ലോ​വ് ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ വെ​ച്ച ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ഓ​പ്പ​റേ​ഷ​ന​ൽ വ​കു​പ്പ് ഉ​പ​മേ​ധാ​വി​യാ​യി​രു​ന്ന ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ യാ​രോ​സ്ലാ​വ് മോ​സ്കാ​ലി​ക്കും സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ഹ​ന​സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

മു​ൻ സം​ഭ​വ​ങ്ങ​ളി​ൽ വി​ദേ​ശ പൗ​ര​ന്മാ​ര​ട​ക്കം പി​ടി​യി​ലാ​യെ​ങ്കി​ലും, മോ​സ്കോ പോ​ലു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് റ​ഷ്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന് വ​ലി​യ ത​ല​വേ​ദ​ന​യാ​കു​ന്നു​ണ്ട്. സു​ര​ക്ഷാ വീ​ഴ്ച​ക​ളി​ൽ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ട്ടി​ൻ നേ​ര​ത്തെ ത​ന്നെ ഏ​ജ​ൻ​സി​ക​ളെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment