കാ​ണു​മ്പോ​ൾ വെ​ള്ള ക​ഴു​കു​മ്പോ​ൾ നീ​ല​ക്ക​ള​ർ… ഉ​ത്ത​രം റേ​ഷ​ന​രി​യെ​ന്ന് ബി​ജു തോ​മ​സ്; മു​ണ്ട​ക്ക​യ​ത്ത് റേ​ഷ​ൻ പ​ച്ച​രി ക​ഴു​കി​യ​പ്പോ​ൾ നീ​ല​നി​റം!

മു​​ണ്ട​​ക്ക​​യം: റേ​​ഷ​​ൻ ക​​ട​​യി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ പ​​ച്ച​​രി ക​​ഴു​​കി​​യ​​പ്പോ​​ൾ വെ​​ള്ള​​ത്തി​​നും അ​​രി​​ക്കും നീ​​ല നി​​റം. കൂ​​ട്ടി​​ക്ക​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​ന്ത​​യാ​​റ്റി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന റേ​​ഷ​​ൻ​​ക​​ട​​യി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ പ​​ച്ച​​രി ക​​ഴു​​കി​​യ​​പ്പോ​​ഴാ​​ണ് നീ​​ല നി​​റം വ​​ന്ന​​ത്.

ഏ​​ന്ത​​യാ​​ർ സ്വ​​ദേ​​ശി നി​​ര​​പ്പേ​​ൽ ബി​​ജു തോ​​മ​​സ് വാ​​ങ്ങി​​യ പ​​ച്ച​​രി​​ക്കാ​​ണ് നി​​റം​​മാ​​റ്റ​​മു​​ണ്ടാ​​യ​​ത്. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ​​യാ​​ണ് ബി​​ജു തോ​​മ​​സ് റേ​​ഷ​​ൻ​​ക​​ട​​യി​​ൽ നി​​ന്നും അ​​ഞ്ചു കി​​ലോ പ​​ച്ച​​രി വാ​​ങ്ങി​​യ​​ത്. വീ​​ട്ടി​​ലെ​​ത്തി അ​​രി ക​​ഴു​​കി​​യ​​പ്പോ​​ൾ അ​​രി​​ക്കും വെ​​ള്ള​​ത്തി​​നും നീ​​ല​​നി​​റം ഉ​​ണ്ടാ​​കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ റേ​​ഷ​​ൻ ക​​ട​​യി​​ലെ​​ത്തി ക​​ട​​ക്കാ​​ര​​നെ വി​​വ​​രം ധ​​രി​​പ്പി​​ച്ചു.

അ​​രി മാ​​റ്റി​​ത്ത​​രാ​​മെ​​ന്ന് വ്യാ​​പാ​​രി പ​​റ​​ഞ്ഞെ​​ങ്കി​​ലും ഇ​​തി​​ന്‍റെ കാ​​ര​​ണ​​മെ​​ന്താ​​ണെ​​ന്ന് ക​​ണ്ടെ​​ത്തു​​വാ​​ൻ ബി​​ജു തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഫു​​ഡ് ആ​​ൻ​​ഡ് സേ​​ഫ്റ്റി വ​​കു​​പ്പി​​ൽ പ​​രാ​​തി ന​​ൽ​​കി. ഇ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി സാ​​മ്പി​​ൾ ശേ​​ഖ​​രി​​ച്ച് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ബി​​ജു പ​​റ​​ഞ്ഞു.

വെ​​ള്ള​​ത്തി​​ൽ ഇ​​രു​​മ്പി​​ന്‍റെ അം​​ശം കൂ​​ടു​​ത​​ൽ ഉ​​ണ്ടെ​​ങ്കി​​ൽ നി​​റം മാ​​റ്റ​​മു​​ണ്ടാ​​കാ​​മെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് മ​​റ്റൊ​​രു ക​​ട​​യി​​ൽ നി​​ന്നും പ​​ച്ച​​രി വാ​​ങ്ങി ഇ​​തേ വെ​​ള്ള​​ത്തി​​ൽ ക​​ഴു​​കി നോ​​ക്കി​​യെ​​ങ്കി​​ലും നി​​റം​​മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ലെ​​ന്നും ബി​​ജു പ​​റ​​യു​​ന്നു.

Related posts

Leave a Comment