അ​ഭി​മാ​നനേ​ട്ടം… നാ​​നോ​​ഫൈ​​ബ​​ര്‍ സാ​​ങ്കേ​​തി​​കവി​​ദ്യ​​യി​​ല്‍ എ​​സ്ബി കോ​​ള​​ജ് ര​​സ​​ത​​ന്ത്ര വി​​ഭാ​​ഗ​​ത്തി​​ന് ഡി​​സൈ​​ന്‍ പേ​​റ്റ​​ന്‍റ്

ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി കോ​​ള​​ജി​​ന് അ​​ഭി​​മാ​​ന​​നേ​​ട്ട​​മാ​​യി ര​​സ​​ത​​ന്ത്ര വി​​ഭാ​​ഗ​​ത്തി​​ന് പു​​തി​​യ പേ​​റ്റ​​ന്‍റ് അം​​ഗീ​​കാ​​രം. നാ​​നോ ഫൈ​​ബ​​ര്‍ നി​​ര്‍​മാ​​ണ രം​​ഗ​​ത്ത് വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റം കു​​റി​​ക്കാ​​വു​​ന്ന പോ​​ര്‍​ട്ട​​ബി​​ള്‍ ഇ​​ല​​ക്ട്രോ​​സ്പി​​ന്നിം​​ഗ് ഉ​​പ​​ക​​ര​​ണ​​ത്തി​​ന്‍റെ ഡി​​സൈ​​നി​​നാ​​ണ് കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​രി​​ന്‍റെ പേ​​റ്റ​​ന്‍റ് ല​​ഭി​​ച്ച​​ത്. ഇ​​തോ​​ടെ നാ​​നോ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ല്‍ എ​​സ്ബി കോ​​ള​​ജ് കെ​​മി​​സ്ട്രി നാ​​നോ മെ​​റ്റീ​​രി​​യ​​ല്‍​സ് റി​​സ​​ര്‍​ച്ച് ഗ്രൂ​​പ്പ് പു​​തി​​യ നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ടു.

അ​​ത്യാ​​ധു​​നി​​ക​​മാ​​യ പോ​​ര്‍​ട്ട​​ബി​​ള്‍ ഇ​​ല​​ക്ട്രോ​​സ്പി​​ന്നിം​​ഗ് ഉ​​പ​​ക​​ര​​ണം ഉ​​പ​​യോ​​ഗി​​ച്ച് നാ​​നോ ഫൈ​​ബ​​റു​​ക​​ള്‍ നി​​ര്‍​മി​​ക്കാ​​വു​​ന്ന പു​​തി​​യ രീ​​തി​​ക്കാ​​ണ് പേ​​റ്റ​​ന്‍റ് ല​​ഭി​​ച്ച​​ത്.നി​​ല​​വി​​ലു​​ള്ള രീ​​തി​​ക​​ളേ​​ക്കാ​​ള്‍ ല​​ളി​​ത​​മാ​​യും കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​നു​​ള്ളി​​ലും മി​​ക​​ച്ച ഗു​​ണ​​മേ​​ന്മ​​യു​​ള്ള നാ​​നോ ഫൈ​​ബ​​റു​​ക​​ള്‍ നി​​ര്‍​മി​​ക്കാ​​ന്‍ പു​​തി​​യ സാ​​ങ്കേ​​തി​​ക​​വി​​ദ്യ സ​​ഹാ​​യി​​ക്കും എ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ത​​ല​​മു​​ടി നാ​​രി​​നെ​​ക്കാ​​ള്‍ അ​​ഞ്ഞൂ​​റ് മു​​ത​​ല്‍ ആ​​യി​​രം​​വ​​രെ വ്യാ​​സം കു​​റ​​വു​​ള്ള നാ​​രു​​ക​​ളാ​​ണ് നാ​​നോ ഫൈ​​ബ​​റു​​ക​​ള്‍. ഇ​​ല​​ക്ട്രോ​​ണി​​ക്‌​​സ്, ഡ്ര​​ഗ് ഡെ​​ലി​​വ​​റി, അ​​ത്യാ​​ധു​​നി​​ക ചി​​കി​​ത്സാ​​രീ​​തി​​ക​​ള്‍, ഫി​​ല്‍​റ്ററേഷ​​ന്‍, ടി​​ഷ്യു എ​​ൻ​​ജി​​നി​​യ​​റിം​​ഗ് തു​​ട​​ങ്ങി ഒ​​ട്ടേ​​റെ മേ​​ഖ​​ല​​ക​​ളി​​ല്‍ ഇ​​വ​​യ്ക്ക് വ​​ലി​​യ പ്രാ​​ധാ​​ന്യ​​മു​​ണ്ട്.
എ​​സ്ബി കോ​​ള​​ജ് ര​​സ​​ത​​ന്ത്ര വി​​ഭാ​​ഗം മു​​ന്‍​മേ​​ധാ​​വി ഡോ. ​​ടോം​​ലാ​​ല്‍ ജോ​​സി​​ന്‍റെ കീ​​ഴി​​ലു​​ള്ള നാ​​നോ​​മെ​​റ്റീ​​രി​​യ​​ല്‍​സ് ഗ​​വേ​​ഷ​​ണ ഗ്രൂ​​പ്പാ​​ണ് ഇ​​തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​ത്.

എ​​സ്ബി കോ​​ള​​ജ് ഗ​​വേ​​ഷ​​ക​​നും കോ​​യ​​മ്പ​​ത്തൂ​​ര്‍ അ​​മൃ​​ത വി​​ശ്വ​​വി​​ദ്യാ​​പീ​​ഠം പോ​​സ്റ്റ് ഡോ​​ക്ട​​റ​​ല്‍ ഫെ​​ലോ​​യു​​മാ​​യ ഡോ.​​ജോ​​മി​​റ്റ് ടി. ​​മാ​​ത്യു, എ​​സ്ബി കോ​​ള​​ജ് റി​​സ​​ര്‍​ച്ച് സെ​​ന്‍റ​​ര്‍ ഗൈ​​ഡും പാ​​മ്പാ​​ടി കെ​​ജി കോ​​ള​​ജ് കെ​​മി​​സ്ട്രി വി​​ഭാ​​ഗം മേ​​ധാ​​വി​​യു​​മാ​​യ ഡോ. ​​തോ​​മ​​സ് ബേ​​ബി, ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ര്‍​ഥി ജേ​​ക്ക​​ബ് കെ. ​​ചാ​​ക്കോ എ​​ന്നി​​വ​​രാ​​ണ് ഈ ​​പേ​​റ്റ​​ന്‍റി​​നു പി​​ന്നി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ച ഗ​​വേ​​ഷ​​ക​​ര്‍.

എ​​സ്ബി കോ​​ള​​ജ് കെ​​മി​​സ്ട്രി വ​​കു​​പ്പി​​ലെ നാ​​നോ മെ​​റ്റീ​​രി​​യ​​ല്‍ റി​​സ​​ര്‍​ച്ച് ഗ്രൂ​​പ്പ് ഇ​​തി​​നോ​​ട​​കം ത​​ന്നെ ഈ ​​മേ​​ഖ​​ല​​യി​​ല്‍ അ​​ന്ത​​ര്‍​ദേ​​ശീ​​യ ജേ​​ര്‍​ണ​​ലു​​ക​​ളി​​ല‍ അ​​ന്‍​പ​​തോ​​ളം ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ഗ​​വേ​​ഷ​​ണ സം​​ഘ​​ത്തെ കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട്, പ്രി​​ന്‍​സി​​പ്പ​​ല്‍ റ​​വ.​​ഡോ. ടെ​​ഡി കാ​​ഞ്ഞൂ​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ അ​​നു​​മോ​​ദി​​ച്ചു.

Related posts

Leave a Comment