പ​ശ്ചി​മ​ഘ​ട്ട​ങ്ങ​ളി​ലെ ചി​ത്ര​ശ​ല​ഭ വൈ​വി​ധ്യ​ത്തി​ൽ കേ​ര​ളം ഒ​ന്നാ​മ​ത്; 22 എ​ണ്ണം വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ

ക​​​ണ്ണൂ​​​ർ: പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ലു​​​ള്ള​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലെ​​​ന്ന് പ​​​ഠ​​​നം. ശാ​​​സ്ത്ര ജേ​​​ർ​​​ണ​​​ലാ​​​യ എ​​​ന്‍റോ​​​മോ​​​ണാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ‍‍​ഠ​​​ന -ഗ​​​വേ​​​ഷ​​​ണ റി​​​പ്പാ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. ഡോ. ​​​ക​​​ലേ​​​ഷ് സ​​​ദാ​​​ശി​​​വ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഗ​​​വേ​​​ഷ​​​ക സം​​​ഘ​​​മാ​​​ണ് ‘ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ: കേ​​​ര​​​ള​​​ത്തി​​​ലെ ത​​​ത്‌​​​സ്ഥി​​​തി‍​യും’ എ​​​ന്ന പേ​​​രി​​​ലു​​​ള്ള സ​​​ന്പൂ​​​ർ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

പി.​​​സി. സു​​​ജി​​​ത, ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് ജാ​​​ഫ​​​ർ പാ​​​ലോ​​​ട്ട്, വി.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കെ. ​​​ബൈ​​​ജു, ഇ. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, ടോം ​​​അ​​​ഗ​​​സ്റ്റി​​​ൻ, വി​​​ന​​​യ​​​ൻ പി. ​​​നാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലും തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ നി​​​ര​​​ന്ത​​​ര പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ഹാ​​​ര​​​മാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

കേ​​​ര​​​ള​​​ത്തി​​​ലെ ജൈ​​​വ​​​വൈ​​​വി​​​ധ്യം കാ​​​ടു​​​ക​​​ളി​​​ലും മ​​​ല​​​നി​​​ര​​​ക​​​ളി​​​ലും മാ​​​ത്ര​​​മൊ​​​തു​​​ങ്ങു​​​ന്ന​​​ത​​​ല്ലെ​​​ന്ന​​​താ​​​ണ് ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​ടെ വൈ​​​വി​​​ധ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​കം. പു​​​ൽ​​​മേ​​​ടു​​​ക​​​ൾ, നെ​​​ൽ​​​വ​​​യ​​​ലു​​​ക​​​ൾ, റ​​​ബ​​​ർ-​​​തേ​​​യി​​​ല തോ​​​ട്ട​​​ങ്ങ​​​ൾ, കാ​​​യ​​​ലു​​​ക​​​ൾ, ഉ​​​യ​​​ർ​​​ന്ന മ​​​ല​​​നി​​​ര​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ആ​​​വാ​​​സ​​വ്യ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​ന്നു​​​ണ്ട്.

328 ഇ​​​ന​​​ങ്ങ​​​ൾ; 41 എ​​​ണ്ണം പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ മാ​​​ത്രം
കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ 328 ചി​​​ത്ര​​​ശ​​​ല​​​ഭ ഇ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ 41 ഇ​​​ന​​​ങ്ങ​​​ൾ പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം. പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ ആ​​​കെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചി​​​ത്ര​​​ശ​​​ല​​​ഭ ഇ​​​ന​​​ങ്ങ​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും കേ​​​ര​​​ള​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്നു എ​​​ന്ന​​​താ​​​ണ് വ​​​സ്തു​​​ത. ചെ​​​റി​​​യ ഭൂ​​​വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​യി​​​ട്ടും കേ​​​ര​​​ളം കൈ​​​വ​​​രി​​​ച്ച വ​​​ലി​​​യ ജൈ​​​വനേ​​​ട്ട​​​മാ​​​ണി​​​തി​​​തെ​​​ന്നു പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ആ​​​റ് കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ഈ ​​​വൈ​​​വി​​​ധ്യ​​​ത്തി​​​ൽ 97 ഇ​​​നം രോ​​​മ​​​പാ​​​ദ ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ, 96 നീ​​​ലി ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ, 82 തു​​​ള്ള​​​ൻ ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ കി​​​ളി​​​വാ​​​ല​​​ൻ, പീ​​​ത- ശ്വേ​​​ത, ആ​​​ട്ട​​​ക്കാ​​​ര​​​ൻ ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വു​​​മു​​​ണ്ട്.

കാ​​​ലാ​​​വ​​​സ്ഥാ മാ​​​റ്റ​​​വും സ​​​സ്യ​​​ല​​​ഭ്യ​​​ത​​​യി​​​ലെ കു​​​റ​​​വും കാ​​​ര​​​ണം ദേ​​​ശാ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​ടെ ഇ​​​ഷ്ട​​​കേ​​​ന്ദ്രം​​കൂ​​​ടി​​​യാ​​​ണ് കേ​​​ര​​​ള​​​വും ഇ​​​വി​​​ടു​​​ത്തെ മ​​​ല​​​നി​​​ര​​​ക​​​ളു​​​മെ​​​ന്ന് ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണ്. 36 ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ സ്ഥി​​​രം സ​​​ന്ദ​​​ർ​​​ശ​​​ക​​​രാ​​​ണ്. ഇ​​​ത് കാ​​​ലാ​​​നു​​​സൃ​​​ത ചി​​​ത്ര​​​ശ​​​ല​​​ഭ സ​​​ഞ്ചാ​​​ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ളം ഒ​​​രു​​​പ്ര​​​ധാ​​​ന ഇ​​​ട​​​വ​​​ഴി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം.

1,800 ല​​​ധി​​​കം സ​​​സ്യസ​​​ന്പ​​​ത്തും
ലാ​​​ർ​​​വ ഘ​​​ട്ട​​​ത്തി​​​ൽ ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ൾ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന 1,800 ല​​​ധി​​​കം സ​​​സ്യ​​​ങ്ങ​​​ളെക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും 350ല​​​ധി​​​കം നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി മോ​​​ണോ​​​ഗ്രാ​​​ഫി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത് ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ദേ​​​ശ​​​പ​​​ര​​​മാ​​​യ ശാ​​​സ്ത്രീ​​​യ ശേ​​​ഖ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, ഇ​​​തു​​​വ​​​രെ ഒ​​​രേ ഇ​​​ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്ന പ​​​ള​​​നി ചോ​​​ല​​​ത്തെ​​​യ്യ​​​ൻ, നീ​​​ല​​​ഗി​​​രി ചോ​​​ല​​​ത്തെ​​​യ്യ​​​ൻ, ടൈ​​​ൽ​​​ഡ് പാം ​​​ഫ്ലൈ (ഓ​​​ല​​​ക്ക​​​ണ്ട​​​ൻ), കോ​​​മ​​​ൺ പാം ​​​ഫ്ലൈ, ഡ​​​ബി​​​ൾ ബാ​​​ൻ​​​ഡ​​​ഡ് ജൂ​​​ഡി (ഇ​​​രാ​​​വ​​​ര​​​യാ​​​ൻ ആ​​​ട്ട​​​ക്കാ​​​ര​​​ൻ), – ല​​​ങ്ക​​​ൻ പ്ലം ​​​ജൂ​​​ഡി (സി​​​ലോ​​​ൺ ആ​​​ട്ട​​​ക്കാ​​​ര​​​ൻ) എ​​​ന്നി​​​വ​​​യും വ്യ​​​ത്യ​​​സ്ത ഇ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്നു ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ ഒ​​​രു പു​​​തി​​​യ ഉ​​​പ ഇ​​​ന​​​മാ​​​യ സ​​​ഹ്യാ​​​ദ്രി സ്പോ​​​ട്ട​​​ഡ് റോ​​​യ​​​ൽ (പൊ​​​ട്ടുനീ​​​ലാം​​​ബ​​​രി) എ​​​ന്ന ശ​​​ല​​​ഭ​​​ത്തി​​​ന് പ്ര​​​ശ​​​സ്ത പ്ര​​​കൃ​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും വ​​​ന്യ​​​ജീ​​​വി സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ സു​​​രേ​​​ഷ് ഏ​​​ല​​​മ​​​ണി​​​ന്‍റെ പേ​​​രും ന​​​ൽ​​​കി. ഈ ​​​ശ​​​ല​​​ഭം ഇ​​​നി​​​മു​​​ത​​​ൽ റ്റേ​​​ജു​​​റി​​​യ മ​​​ക്‌​​​ലാ​​​റ്റ സു​​​രേ​​​ഷി എ​​​ന്ന​​​പേ​​​രി​​​ലാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ക.

വം​​​ശ​​​നാ​​​ശ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​വ​​​യും
കേ​​​ര​​​ള​​​ത്തി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്ന 22 ശ​​​ല​​​ഭ​​​ങ്ങ​​​ൾ ഐ​​​യു​​​സി​​​എ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് വം​​​ശ​​​നാ​​​ശ ഭീ​​​ഷ​​​ണി​​​യി​​​ലു​​​ള്ള​​​താ​​​ണ്.70 ഇ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം (1972) പ്ര​​​കാ​​​രം നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ഷെ​​​ഡ്യൂ​​​ൾ ഒ​​​ന്നി​​​ലും (ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സം​​​ര​​​ക്ഷ​​​ണ നി​​​ല), ബാ​​​ക്കി ഷെ​​​ഡ്യൂ​​​ൾ ര​​​ണ്ടി​​​ലു​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചി​​​ത്ര​​​ശ​​​ല​​​ഭ​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് ഗ​​​വേ​​​ഷ​​​ണം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

Related posts

Leave a Comment