പു​തു​വ​ത്സ​രാ​ഘോ​ഷം; ല​ഹ​രി​ക്ക​ട​ത്തു​കാ​രെ കു​ടു​ക്കാ​ൻ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സും എ​ക്‌​സൈ​സും

കോ​ട്ട​യം: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ല്‍ ല​ഹ​രി ഒ​ഴു​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ര്‍ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സും എ​ക്‌​സൈ​സും. ജി​ല്ല​യി​ലെ കു​മ​ര​കം, വാ​ഗ​മ​ണ്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും റി​സോ​ര്‍ട്ടു​ക​ളി​ലും ഹോം ​സ്റ്റേ​ക​ളി​ലും വ​മ്പ​ന്‍ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ന​ട​ക്കു​ന്ന ഡി​ജെ പാ​ര്‍ട്ടി​ക​ളി​ലു​ൾ​പ്പെ​ടെ വ​ൻ​തോ​തി​ല്‍ ല​ഹ​രി ഒ​ഴു​കു​മെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ക​ഞ്ചാ​വും, രാ​സ​ല​ഹ​രി​യും വ​ലി​യ തോ​തി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ള​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​നോ​ദസ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നു ഡി​ജെ പാ​ര്‍ട്ടി​ക​ളു​ടെ​യും മ​റ്റു ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ​യും സ​മ​യ​മ​ട​ക്കം വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞു. തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മ​ഫ്തി​യി​ല്‍ പോ​ലീ​സി​ന്‍റെ​യും എ​ക്‌​സൈ​സി​ന്‍റെ​യും സാ​ന്നി​ധ്യ​മു​ണ്ടാ​കും.ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഹ​രി​ പാ​ര്‍ട്ടി​ക്ക് രാ​സ​ല​ഹ​രി അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍നി​ന്നും എ​ത്തി​ച്ച​താ​യു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍ശ​ന നി​രീ​ക്ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തു​ന്ന​ത്.

ഡ​ല്‍ഹി, ബം​ഗ​ളൂ​രു, കൊ​ച്ചി, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന ല​ഹ​രി അ​വി​ടെ​നി​ന്നു ട്രെ​യി​ൻ, ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളി​ലാ​ണ് കോ​ട്ട​യ​ത്തേ​ക്കും ഇ​ടു​ക്കി​യി​ലേ​ക്കും കൊ​ണ്ടു​വ​രു​ന്ന​ത്. ല​ഹ​രിക്ക​ട​ത്തു സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് ചീ​ഫു​മാ​ര്‍ക്കു നേ​ര​ത്തേ​ത​ന്നെ കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ളി​ല്‍നി​ന്നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ബം​ഗ​ളൂ​രു​വി​ല്‍നി​ന്നു പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച 99.073 ഗ്രാം ​എം​ഡി​എം​എ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സും ചേ​ര്‍ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ത് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​സ​ല​ഹ​രി വേ​ട്ട​യാ​യി​രു​ന്നു.

വാ​ഗ​മ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ക്രി​സ്മ​സ്-പു​തു​വ​ത്സ​ര പാ​ര്‍ട്ടി ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളി​ല്‍നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളെ​ത്തു​ട​ര്‍ന്നാ​ണു പോ​ലീ​സ് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ല​ഹ​രി വി​ല്പ​ന​യ്ക്കാ​യി പ്ര​ത്യേ​കസം​ഘ​ങ്ങ​ള്‍ ത​ന്നെ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.ദി​വ​സ​വും രാ​സ​ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​മ്പോ​ഴും ല​ഹ​രി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഒ​ട്ടു​മി​ക്ക ല​ഹ​രി​ക​ളും നേ​പ്പാ​ളും ഗോ​വ​യും ക​ട​ന്നാ​ണ് സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ല​ഹ​രി​ ഗു​ളി​ക​ക​ളും ആം​പ്യൂ​ളും ഡ​ല്‍ഹി, ഹ​രി​യാ​ന, ബം​ഗ​ളൂ​രു വ​ഴി​യാ​ണ് എ​ത്തു​ന്ന​ത്. എ​ല്‍എ​സ്ഡി, കൊ​ക്കെ​യ്ന്‍ റാ​ക്ക​റ്റി​ന്‍റെ നീ​ക്ക​ങ്ങ​ള്‍ പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍ റൂ​ട്ടി​ലാ​ണ്. വി​ദേ​ശ ക​മ്പോ​ള​ങ്ങ​ളി​ലെ വി​ല​കൂ​ടി​യ എം​ഡി​എം​എ പോ​ലു​ള്ള ല​ഹ​രി പ​ദാ​ര്‍ഥ​ങ്ങ​ള്‍ പാ​ക്കി​സ്ഥാ​ന്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ നേ​പ്പാ​ള്‍ അ​തി​ര്‍ത്തി ക​ട​ത്തി​യാ​ണ് റോ​ഡ്, റെ​യി​ല്‍ മാ​ര്‍ഗങ്ങളിലൂടെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും സ്ഥി​രീ​ക​ര​ണ​മി​ല്ല.

ല​ഹ​രി​മ​രു​ന്നു​മാ​യി ഏ​തൊ​രാ​ളെ പി​ടി​ച്ചാ​ലും ഗോ​വ​യി​ല്‍ നി​ന്നെ​ന്നാ​ണ് മൊ​ഴി. കൂ​ടു​ത​ലാ​യി ആ​ര്‍ക്കും ഒ​ന്നു​മ​റി​യി​ല്ല, പി​ടി​കൂ​ടു​ന്ന​തു കാ​രി​യ​ര്‍മാ​രെ മാ​ത്ര​മാ​ണ്.പോ​ലീ​സും എ​ക്‌​സൈ​സും പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യ​തോ​ടെ ല​ഹ​രിവ്യാ​പാ​രം ബം​ഗ​ളൂ​രു, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ​പ്പോ​ലെ ഓ​ണ്‍ലൈ​നാ​യി​ട്ടു​ണ്ട്. അ​ന്ത​ര്‍സം​സ്ഥാ​ന ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യ​തി​നാ​ൽ അ​ടു​ത്ത​കാ​ല​ത്താ​യി എം​ഡി​എം​എ ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര​ശൃം​ഖ​ല​യി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തെ​ന്നും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment