കെ​എ​സ്എ​ഫ് ഇ ​ബ്രാ​ഞ്ചി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് ത​ട്ടി​യെ​ടു​ത്ത​ത് ഒ​ന്ന​ര ല​ക്ഷ​ത്തി​ന​ടു​ത്ത് രൂ​പ; പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ

തു​റ​വൂ​ർ: കെ​എ​സ്എ​ഫ്ഇയു​ടെ തു​റ​വൂ​ർ ബ്രാ​ഞ്ചി​ൽ കു​ത്തി​യ​തോ​ട് സ്വ​ദേ​ശി മ​ത്താ​യി വ​ർ​ഗീ​സ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 1,40,000 രൂ​പ കൈ​പ്പ​റ്റി ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. എ​റ​ണാ​കു​ളം രാ​യ​മം​ഗ​ലം പു​ല്ലു​വ​ഴി കാ​ളം​മാ​ലി​യി​ൽ എ​ൽ​ദോ വ​ർ​ഗീ​സ്, ഞെ​ഴു​വ​ങ്ക​ൻ വീ​ട്ടി​ൽ ജി​ബി (48), എ​റ​ണാ​കു​ളം വാ​ര​പ്പെ​ട്ടി പാ​റ​യി​ൽക്കുടി ചാ​ലി​ൽ ബി​ജു സി.​എ.(48) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വി​ക​ലാം​ഗ​നാ​യി അ​ഭി​ന​യി​ച്ചാ​ണ് മ​ത്താ​യി വ​ർ​ഗീ​സ് എ​ന്ന വ്യാ​ജ​പേ​രി​ൽ എ​ൽ​ദോ വ​ർ​ഗീ​സെ​ത്തി​യ​ത്. ഇ​യാ​ളോ​ട് വീ​ടി​ന്‍റെ ലോ​ക്കേ​ഷ​ൻ കെഎ​സ്എ​ഫ്ഇ ​യു​ടെ തു​റ​വൂ​ർ ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് മാ​നോ​ജ​ർ ചോ​ദി​ച്ച​പ്പോ​ൾ ഇ​യാ​ൾ സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള രീ​തി​യി​ൽ പെ​രു​മാ​റു​ക​യാ​യി​രു​ന്നു. പീ​ന്നീ​ട് സം​ശ​യം തോ​ന്നി ബ്രാ​ഞ്ച് മാ​നേ​ജ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നാം പ്ര​തി​യാ​യ ബി​ജു​വാ​ണ് കൈ​വ​ശ​മു​ള​ള മൊ​ബൈ​ല്‍ ഫോ​ണു​പ​യോ​ഗി​ച്ച് ഫേ​ക്ക് ആ​ധാ​ര്‍ ആ​പ്പി​ല്‍ ക​യ​റി എ​ൽ​ദോ വ​ർ​ഗീ​സി​ന്‍റെ പേ​രി​ൽ വ്യാ​ജ ആ​ധാ​ർ കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യ​ത്. പെ​ട്ടെ​ന്നു​ര​ച്ച് നോ​ക്കി​യാ​ൽ മു​ക്കുപ​ണ്ട​മാ​ണെ​ന്ന് മ​ന​സി​ലാ​കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു നി​ർ​മാ​ണം.പ​ഴ​യ ഒ​റി​ജി​ന​ൽ സ്വ​ർ​ണം വാ​ങ്ങി ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ൽ നാ​ലു പ​വ​ൻ ചെ​മ്പ് ക​യ​റ്റി സ്വ​ർ​ണം നൂ​ലു​പോ​ലെ​യാ​ക്കി അ​ത് വ​ള​യു​ടെ പു​റ​ത്തു വ​ര​ത്ത​ക്കരീ​തി​യി​ലാ​ണ് വ​ള പ​ണി​യു​ന്ന​ത്.

. ഉ​ര​ച്ചുനോ​ക്കി​യാ​ലോ ലാ​യ​നി​യി​ൽ ഇ​ട്ടാ​ലോ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. പ്ര​തി​ക​ൾ​ക്കെ​തി​രേ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി 20 ഓ​ളം മു​ക്കു​പ​ണ്ട പ​ണ​യ​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​താ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കൂ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കു​ത്തി​യ​തോ​ട് എ​സ്ഐ ബ​ജി​ത്ത് ലാ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജേ​ഷ്, അ​മ​ൽ​രാ​ജ്, സാ​ജ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment