പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് മു​ങ്ങി​യ പ്ര​തി​വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം നാ​ട്ടി​ലെ​ത്തി; കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സ്

ചി​റ്റാ​ര്‍: വ​ര്‍​ഷ​ങ്ങ​ളാ​യി പോ​ലീ​സി​നെ​യും എ​ക്‌​സൈ​സി​നെ​യും ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു വ​ന്ന പ്ര​തി ചി​റ്റാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷാ​ജി(50) ആ​ണ് പി​ടി​യി​ലാ​യ​ത്.

ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്ക് കൈ​വ​ശം വ​ച്ച​തി​ന് ചി​റ്റാ​ര്‍ പോ​ലീ​സും ചാ​രാ​യം വാ​റ്റു​ന്ന​തി​ന് 300 ലി​റ്റ​ര്‍ വാ​ഷ് കൈ​വ​ശം സൂ​ക്ഷി​ച്ച​തി​ന് എ​ക്‌​സൈ​സും ഇ​യാ​ള്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ പ്ര​തി ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി ബെ​ല്ലാ​രി, സൂ​റ​ത്ത് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. തു​ട​ര്‍​ച്ച​യാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചു.

ചി​റ്റാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്്‌​ഐ അ​നി​ല്‍ കു​മാ​ര്‍, എ​എ​സ്‌​ഐ അ​നി​ല്‍, സി​പി​ഒ മാ​രാ​യ അ​ജി​ത്ത്,സ​ജി​ന്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘം സീ​ത​ത്തോ​ട്ടി​ല്‍നി​ന്നു ഷാ​ജി​യെ പി​ടി​കൂ​ടി. അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment