തിരുവനന്തപുരം: കഴക്കൂട്ടത്ത് നാലു വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആലത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു.
നാലു വയസുകാരന് ഗില്‍ദറിനെയാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രതി പോലീസിനോട് വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴക്കൂട്ടം പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്താന്‍ ഇടയായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മരിച്ചനിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
