വ​ന്ദേ സ്ലീ​പ്പ​റി​ന് വീ​ണ്ടും വേ​ഗ​ക്കു​തി​പ്പ്: ജ​ല​പ​രി​ശോ​ധ​ന​യും വി​ജ​യ​ക​രം; കൈ​വ​രി​ച്ച​ത് 182 കി​ലോ​മീ​റ്റ​ർ സ്പീ​ഡ്; ന്യൂ​യ​ർ സ​മ്മാ​ന​മാ​യി നി​ര​വ​ധി പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ളും

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നി​ന് വേ​ഗ​കു​തി​പ്പി​ൽ വീ​ണ്ടും വി​ജ​യം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിലാ​ണ് കു​തി​ച്ച​ത്. യാ​ത്ര​യ്ക്കി​ട​യി​ൽ 182 കി​ലോ​മീ​റ്റ​ർ വേ​ഗ​ത വ​രെ ട്രെ​യി​ൻ കൈ​വ​രി​ച്ചു. കു​പ്പി​ക​ളി​ൽ വെ​ള്ളം നി​റ​ച്ച് വ​ച്ചു​ള്ള യാ​ത്രാ പ​രി​ശോ​ധ​ന​യി​ലും റൈ​ഡ് സ്ഥി​ര​ത​യും സ്ഥി​രീ​ക​രി​ച്ചു.

ഇ​വ ര​ണ്ടും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പാ​ഡ​ഡ് ബ​ർ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നൂ​ത​ന സ​വി​ശേ​ഷ​ത​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ 2026-ന്‍റെ ​ആ​ദ്യ മാ​സ​ങ്ങ​ളി​ൽ ത​ന്നെ ട്രാ​ക്കി​ൽ ഇ​റ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ കോ​ട്ട -നാ​ഗ്ദ സെ​ക്ഷ​നി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ലാ​ണ് വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​റി​ല​ധി​കം കൈ​വ​രി​ച്ച​ത്. രാ​ജ്യ​ത്തെ വേ​ഗ​ത്തി​ലു​ള്ള യാ​ത്ര​യു​ടെ ഒ​രു സു​പ്ര​ധാ​ന നി​മി​ഷ​മാ​യാ​ണ് ഇ​തി​നെ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ട്രെ​യി​നി​ന്‍റെ സ്ഥി​ര​ത​യും സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി ജ​ല പ​രി​ശോ​ധ​ന​യു​ടേത് അ​ട​ക്ക​മു​ള്ള സ്പീ​ഡ് ടെ​സ്റ്റി​ന്‍റെ വീ​ഡി​യോ റെ​യി​ൽ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ക്കു​ക​യും ചെ​യ്തു.റെ​യി​ൽ​വേ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റും വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ന്‍റെ പ​രീ​ക്ഷ​ണ ഓ​ട്ടം സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു. ഈ ​പു​തി​യ ത​ല​മു​റ ട്രെ​യി​നി​ന്‍റെ സാ​ങ്കേ​തി​ക സ​വി​ശേ​ഷ​ത​ക​ൾ ഞ​ങ്ങ​ളു​ടെ സ്വ​ന്തം ജ​ല​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​യു​ക​യു​മു​ണ്ടാ​യെ​ന്നും മ​ന്ത്രി എ​ക്സി​ലെ പോ​സ്റ്റി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​തിന്‍റെ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ൽ 160-180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കു​ന്ന കൂ​ടു​ത​ൽ വ​ന്ദേ​ഭാ​ര​ത് ഫ്ലീ​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ്.റെ​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, യാ​ത്ര​ക്കാ​രു​ടെ സു​ഖ സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, പ​ര​മ്പ​രാ​ഗ​ത ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സ​മീ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് റെ​യി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.നി​ല​വി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വെ ശൃം​ഖ​ല​യി​ൽ ഉ​ട​നീ​ളം 164 വ​ന്ദേ ഭാ​ര​ത ഹൈ ​സ്പീ​ഡ് ട്രെ​യി​നു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ കൂ​ടി ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് റെ​യി​ൽ​വേ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.മു​ക​ളി​ലെ ബ​ർ​ത്തു​ക​ളി​ലേ​ക്കു​ള്ള മെ​ച്ച​പ്പെ​ട്ട പ്ര​വേ​ശ​നം, ത​ദ്ദേ​ശീ​യ ക​വ​ച് ആ​ന്‍റി കൊ​ളി​ഷ​ൻ പ്രൊ​ട്ട​ക്ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ പോ​ലു​ള്ള ആ​ധു​നി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്കം നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ൾ വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റീ​ജ​ന​റേ​റ്റീ​വ് ബ്രേ​ക്കിം​ഗും ഇ​തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.കൂ​ടാ​തെ വാ​യു​വി​ന്‍റെ ഗു​ണ നി​ല​വാ​ര​വും സ്ഥി​ര​മാ​യ ഇ​ന്‍റീരി​യ​ർ താ​പ​നി​ല​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് ഓ​ട്ടോ​മാ​റ്റി​ക് ക​ണ​ക്ടിം​ഗ് വാ​തി​ലു​ക​ളു​ള്ള പൂ​ർ​ണ​മാ​യും അ​ട​ച്ച ഇ​ട​നാ​ഴി​ക​ളും ഈ ​ട്രെ​യി​നി​ൽ ഉ​ണ്ട്.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment