ട്രം​പി​ന്‍റെ പ്ര​വേ​ശ​ന​വി​ല​ക്ക് ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഡൊ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം നൈ​ജീ​രി​യ, ടാ​ൻ​സാ​നി​യ, സിം​ബാ​ബ്‌​വെ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഭാ​ഗി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഇ​ന്നു മു​തി​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് അ​മേ​രി​ക്ക​ൻ‌ ഇ​മി​ഗ്ര​ന്‍റ് വി​സ​ക​ളും ബി​സി​ന​സ്, വി​നോ​ദ​സ​ഞ്ചാ​ര വി​സ​ക​ളും (ബി-1, ​ബി-2) ഉ​ൾ​പ്പെ​ടെ​യു​ള്ള വി​സ​ക​ൾ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ട്.

‌‌അ​ങ്കോ​ള, ആ​ന്‍റി​ഗ്വ ആ​ൻ​ഡ് ബാ​ർ​ബു​ഡ, ബെ​നി​ൻ, ഐ​വ​റി കോ​സ്റ്റ്, ഡൊ​മി​നി​ക്ക, ഗാ​ബോ​ൺ, ഗാം​ബി​യ, മ​ലാ​വി, മൗ​റി​റ്റാ​നി​യ, സെ​ന​ഗ​ൽ, ടോം​ഗ, സാം​ബി​യ എ​ന്നി​വ​യാ​ണു മ​റ്റു രാ​ജ്യ​ങ്ങ​ൾ.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​യ മാ​ലി​യും ബു​ർ​ക്കി​നാ ഫാ​സോ​യും യു​എ​സ് പൗ​ര​ന്മാ​ർ​ക്കും സ​ന്പൂ​ർ​ണ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ച്ചു. നേ​ര​ത്തേ അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ടം ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ​ക​ര​ത്തി​നു പ​ക​രം എ​ന്ന നി​ല​യി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ബു​ർ​ക്കി​നാ ഫാ​സോ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക​ര​മാ​ക്കോ ഷോ​ൺ മെ​രി ട്രാ​വോ​ർ വി​ശ​ദീ​ക​രി​ച്ചു. പ​ര​സ്പ​ര​ബ​ഹു​മാ​ന​വും തു​ല്യ​ത​യു​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മാ​ലി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ നൈ​ജ​ർ രാ​ജ്യ​വും അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ലി, ബു​ർ​ക്കി​നാ ഫാ​സോ, നൈ​ജ​ർ രാ​ജ്യ​ങ്ങ​ളി​ൽ പ​ട്ടാ​ള ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യും പ​ശ്ചാ​ത്യ ശ​ക്തി​ക​ളു​മാ​യും ബ​ന്ധം വ​ഷ​ളാ​യ മൂ​ന്നു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സ​ഖ്യ​ത്തി​ലാ​ണ്.

ട്രം​പ് ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന​വി​ല​ക്ക് ഇ​ന്നാ​ണു നി​ല​വി​ൽ വ​രു​ന്ന​ത്. പ്ര​വേ​ശ​ന​വി​ല​ക്കു നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക അ​ടു​ത്തി​ടെ വി​പു​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണ സു​ഡാ​ൻ, സി​റി​യ, പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി പാ​സ്പോ​ർ​ട്ടു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കും അ​മേ​രി​ക്ക​യി​ൽ പൂ​ർ​ണ പ്ര​വേ​ശ​ന​വി​ല​ക്കു​ണ്ടാ​കും. നൈ​ജീ​രി​യ, ടാ​ൻ​സാ​നി​യ, സിം​ബാ​ബ്‌​വെ തു​ട​ങ്ങി 15 രാ​ജ്യ​ങ്ങ​ൾ​ക്ക് ഭാ​ഗി​ക പ്ര​വേ​ശ​ന വി​ല​ക്കും ഇ​ന്നു നി​ല​വി​ൽ വ​രും.

Related posts

Leave a Comment