ട്രെ​ൻ​ഡി​നൊ​പ്പം… പ​ച്ച മു​ന്തി​രി ച​ല​ഞ്ചി​ൽ കോ​ള​ടി​ച്ച​ത് ക​ച്ച​വ​ട​ക്കാ​ർ​ക്ക്

​സോഷ്യ​ൽ മീ​ഡി​യ ട്രെ​ൻ​ഡു​ക​ളു​ടെ പി​ന്നാ​ലെ പാ​യു​ന്ന ജെ​ൻ​സി​ക്കൂ​ട്ട​രും മി​ല്ലേ​നി​യ​ൽ​സു​മൊ​ക്കെ ഈ ​ന്യൂ​യ​റി​നും തെ​ല്ലും കു​റ​ച്ചി​ല്ല. പ​ച്ച മു​ന്തി​രി ഇ​ഫ​ക്ട് ആ​യി​രു​ന്നു ഇ​,​ത്തെ ആ​ദ്യ ട്രെ​ൻ​ഡ്. രാ​ത്രി 12 ന് 12 ​മു​ന്തി​രി​ക​ൾ ക​ഴി​ച്ചാ​ൽ ആ​ഗ്ര​ഹ സാ​ഫ​ല്യം പ്ര​ണ​യ സാ​ഫ​ല്യം എ​ന്നി​വ കൈ​വ​രി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം.

അ​തി​നാ​ൽ മു​ന്തി​രി വാ​ങ്ങാ​ൻ എ​ല്ലാ മു​ന്തി​രി​ക്ക​ട​ക​ളി​ലും ആ​ളു​ക​ളു​ടെ നീ​ണ്ട നി​ര ത​ന്നെ ആ​യി​രു​ന്നു. ഇ​ക്കൊ​ല്ലം ക​ച്ച​വ​ടം പൊ​ടി​പൂ​ര​മാ​ക്കി​യ​ത് മു​ന്തി​രി​ക്ക​ച്ച​വ​ട​ക്കാ​രാ​ണ്. ചി​ല ക​ട​ക​ളി​ൽ മു​ന്തി​രി പേ​രി​നു പോ​ലും കാ​ണാ​ൻ ഒ​രു പൊ​ടി പോ​ലും ബാ​ക്കി വ​യ്ക്കാ​തെ ആ​ളു​ക​ൾ അ​തും കൊ​ണ്ട്പോ​യി.

ഒ​രു പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ കൈ​യി​ൽ ഒ​രു മു​ന്തി​രി പോ​ലും ബാ​ക്കി ഇ​ല്ലെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര​ൻ പ​റ​യു​ന്ന​ത്. 12 മ​ണി​ക്ക് 12 മു​ന്തി​രി ക​ഴി​ക്കു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടു​വ​രു​മെ​ന്ന് പ​റ​ഞ്ഞ് എ​ല്ലാ​വ​രും ത​ന്‍റെ ക​ട​യി​ൽ നി​ന്ന് എ​ല്ലാ മു​ന്തി​ക്കു​ല​ക​ളും വാ​ങ്ങി​ക്കൊ​ണ്ട് പോ​യെ​ന്നാ​ണ് ക​ട​ക്കാ​ര​ൻ പ​റ​യു​ന്ന​ത്.

രാ​ത്രി 12 ന് ​ശേ​ഷം മു​ന്തി​രി ക​ഴി​ക്കു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് മു​ന്തി​രി വാ​ങ്ങാ​നെ​ത്തി​യ​വ​ർ ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്ന് ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞു. വെ​റു​തെ അ​ങ്ങ് ക​ഴി​ച്ചാ​ൽ പോ​രാ. ഓ​രോ ത​വ​ണ സൂ​ചി 12 ൽ ​നി​ന്നും 12. 5ലേ​ക്ക് എ​ത്തു​ന്ന ആ ​ഓ​രോ മി​നി​ട്ടി​ലും ഓ​രോ മു​ന്തി​രി​ക​ൾ വീ​തം ക​ഴി​ക്ക​ണ​മെ​ന്നാ​ണ് ച​ല​ഞ്ച്. 12.5 ആ​കു​ന്പോ​ഴേ​ക്കും 12 മു​ന്തി​രി ക​ഴി​ച്ച് തീ​ർ​ക്ക​ണം. എ​ന്നാ​ൽ മാ​ത്ര​മേ ച​ല​ഞ്ച് പൂ​ർ​ത്തി​യാ​കൂ. ച​ല​ഞ്ച് പൂ​ർ​ത്തി ആ​യാ​ൽ മാ​ത്ര​മേ ആ​ഗ്ര​ഹ​വും സ​ഫ​ല​മാ​കു എ​ന്നാ​ണ് വി​ശ്വാ​സം.

 

 

Related posts

Leave a Comment