സോഷ്യൽ മീഡിയ ട്രെൻഡുകളുടെ പിന്നാലെ പായുന്ന ജെൻസിക്കൂട്ടരും മില്ലേനിയൽസുമൊക്കെ ഈ ന്യൂയറിനും തെല്ലും കുറച്ചില്ല. പച്ച മുന്തിരി ഇഫക്ട് ആയിരുന്നു ഇ,ത്തെ ആദ്യ ട്രെൻഡ്. രാത്രി 12 ന് 12 മുന്തിരികൾ കഴിച്ചാൽ ആഗ്രഹ സാഫല്യം പ്രണയ സാഫല്യം എന്നിവ കൈവരിക്കുമെന്നാണ് വിശ്വാസം.
അതിനാൽ മുന്തിരി വാങ്ങാൻ എല്ലാ മുന്തിരിക്കടകളിലും ആളുകളുടെ നീണ്ട നിര തന്നെ ആയിരുന്നു. ഇക്കൊല്ലം കച്ചവടം പൊടിപൂരമാക്കിയത് മുന്തിരിക്കച്ചവടക്കാരാണ്. ചില കടകളിൽ മുന്തിരി പേരിനു പോലും കാണാൻ ഒരു പൊടി പോലും ബാക്കി വയ്ക്കാതെ ആളുകൾ അതും കൊണ്ട്പോയി.
ഒരു പഴക്കച്ചവടക്കാരന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കൈയിൽ ഒരു മുന്തിരി പോലും ബാക്കി ഇല്ലെന്നാണ് കച്ചവടക്കാരൻ പറയുന്നത്. 12 മണിക്ക് 12 മുന്തിരി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് പറഞ്ഞ് എല്ലാവരും തന്റെ കടയിൽ നിന്ന് എല്ലാ മുന്തിക്കുലകളും വാങ്ങിക്കൊണ്ട് പോയെന്നാണ് കടക്കാരൻ പറയുന്നത്.
രാത്രി 12 ന് ശേഷം മുന്തിരി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് മുന്തിരി വാങ്ങാനെത്തിയവർ തന്നോട് പറഞ്ഞതെന്ന് കടക്കാരൻ പറഞ്ഞു. വെറുതെ അങ്ങ് കഴിച്ചാൽ പോരാ. ഓരോ തവണ സൂചി 12 ൽ നിന്നും 12. 5ലേക്ക് എത്തുന്ന ആ ഓരോ മിനിട്ടിലും ഓരോ മുന്തിരികൾ വീതം കഴിക്കണമെന്നാണ് ചലഞ്ച്. 12.5 ആകുന്പോഴേക്കും 12 മുന്തിരി കഴിച്ച് തീർക്കണം. എന്നാൽ മാത്രമേ ചലഞ്ച് പൂർത്തിയാകൂ. ചലഞ്ച് പൂർത്തി ആയാൽ മാത്രമേ ആഗ്രഹവും സഫലമാകു എന്നാണ് വിശ്വാസം.
