തി​രു​ത്തി​ത്തി​രു​ത്തി പോ​കാം… അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റം: കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യോ​ടെ ഉ​ത്ത​ര​വ് വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ റി​വ്യൂ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യും. വി​ഷ​യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ന​ലെ​യാ​ണ് കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.നാ​ല്‍​പ്പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രെ​യാ​ണ് ഉ​ത്ത​ര​വ് ബാ​ധി​ച്ച​ത്.

Related posts

Leave a Comment