വി​പ​ണി കൈ​യ​ട​ക്കി മ​റു​നാ​ട​ന്‍ വാ​ഴ​ക്കു​ല​ക​ള്‍; നാ​ട​ന്‍ കു​ല​ക​ള്‍ വാ​ങ്ങാ​നും ആ​ളി​ല്ല


പ​ത്ത​നം​തി​ട്ട: മ​റു​നാ​ട​ന്‍ വാ​ഴ​ക്കു​ല​ക​ള്‍ വി​പ​ണി കൈ​യ​ട​ക്കി​യ​തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്കു ദു​രി​തം. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ള്‍​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ കൃ​ഷി ത​ന്നെ ന​ഷ്ട​ത്തി​ലാ​യെ​ന്ന് ക​ര്‍​ഷ​ക​ർ. ഏ​ത്ത​ക്കു​ല വി​പ​ണി​യാ​ണ് കൂ​ടു​ത​ലാ​യി ത​ക​ര്‍​ന്ന​ത്. പൂ​വ​ൻ, ഞാ​ലി​പ്പൂ​വ​ന്‍, റോ​ബ​സ്റ്റ, പാ​ള​യം​കോ​ട​ൻ, ചെ​ങ്ക​ദ​ളി തു​ട​ങ്ങി​യ നാ​ട​ന്‍ വാ​ഴ​ക്കു​ല​ക​ള്‍​ക്കും വി​ല​യി​ല്ല.

ക​ര്‍​ണാ​ട​ക, മേ​ട്ടു​പ്പാ​ള​യം മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ഏ​ത്ത​വാ​ഴ​ക്കു​ല​ക​ള്‍ എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട​ന്‍ കു​ല​ക​ളു​ടെ വി​പ​ണി ത​ക​ര്‍​ന്ന​ത്. ഏ​ത്ത​ക്കു​ല റോ​ഡി​ല്‍ ത​രം​പോ​ലെ വി​ല​യി​ട്ടു വി​ല്‍​ക്കു​ക​യാ​ണ്. കി​ലോ​ഗ്രാ​മി​ന് 35 – 40 നി​ര​ക്കി​ലാ​ണ് വി​ല്പ​ന. നാ​ട​ന്‍ കു​ല​ക​ള്‍​ക്ക് ക​ര്‍​ഷ​ക​ര്‍​ക്ക് 40 രൂ​പ വ​രെ കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് 20 രൂ​പ​യി​ലേ​ക്ക് താ​ഴ്ന്നു.

എ​ന്നാ​ല്‍ നാ​ട​ന്‍ ഏ​ത്ത​ക്കാ​യ വി​പ​ണി​യി​ല്‍ 60 രൂ​പ​യ്ക്കു വി​ല്‍​ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.ഏ​ത്ത​ക്കു​ല വെ​ട്ടി വി​പ​ണി​യി​ല്‍ കൊ​ണ്ടു ചെ​ന്നാ​ല്‍ ചെ​ല​വ് കാ​ശ് പോ​ലും കി​ട്ടി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ഒ​രു വാ​ഴ​ക്ക് കു​റ​ഞ്ഞ​ത് മു​ന്നൂ​റ് രൂ​പ​യെ​ങ്കി​ലും ഉ​ത്പാ​ദ​ന ച്ചെ​ല​വ് വ​രു​മ്പോ​ള്‍ കു​ല​യ്ക്ക് ക​ര്‍​ഷ​ക​ര്‍​ക്ക് കി​ട്ടു​ന്ന വി​ല തു​ച്ഛം.

നാ​ട​ന്‍ ഏ​ത്ത​ക്കു​ല​ക​ളു​ടെ സീ​സ​ണ്‍ ആ​ണി​പ്പോൾ. ഇ​തി​നെ ത​ക​ര്‍​ക്കും വി​ധ​മാ​ണ് ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് കു​ല​ക​ളു​ടെ വ​ര​വ്. അ​ഞ്ച് കി​ലോ​യ്ക്ക് നൂ​റ് രൂ​പ​യെ​ന്ന നി​ല​യി​ല്‍ റോ​ഡ​രി​കി​ല്‍ മ​റു​നാ​ട​ന്‍ ഏ​ത്ത​ക്കാ​യ വി​ല്‍​ക്കു​ന്നു. റോ​ഡി​ല്‍ പെ​ട്ടി ഓ​ട്ടോ​ക​ളി​ല്‍ കൊ​ണ്ടു​വ​ന്ന് വി​ല്‍​ക്കു​ന്ന​ത് ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് കു​ല​ക​ളാ​ണ്. ന​മ്മു​ടെ നാ​ട്ടി​ലെ കു​ല​ക​ളേ​ക്ക​ള്‍ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ങ്കി​ലും ആ​ളു​ക​ള്‍ വി​ല​ക്കു​റ​വി​നെ​യാ​ണ് പി​ന്തു​ണ​യ്ക്കു​ന്ന​ത്. വ​ഴി​യോ​ര വി​പ​ണി​യി​ല്‍ വി​ല കു​റ​ച്ച് വി​ല്‍​ക്കു​മ്പോ​ള്‍ മ​റ്റു വ്യാ​പാ​രി​ക​ളും ഈ ​വി​ല​യ്ക്ക് ഉ​ത്പ​ന്നം എ​ടു​ത്ത് വി​ല്‍​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു.


നാ​ട​ന്‍ കു​ല​ക​ള്‍ വാ​ങ്ങാ​നും ആ​ളി​ല്ല

ഇ​തോ​ടെ നാ​ട​ന്‍ കു​ല​ക​ള്‍ ക​ട​ക​ളി​ലും വേ​ണ്ടെ​ന്നാ​യി. ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ഒ​ന്നോ ര​ണ്ടോ കു​ല​ക​ള്‍ സ്വീ​ക​രി​ക്കും. കി​ലോ​യ്ക്ക് 20-25 രൂ​പ ന​ല്‍​കും. 30 -35 രൂ​പ​യ്ക്ക് വി​റ്റാ​ലേ ക​ട​ക്കാ​ര്‍​ക്ക് മു​ത​ലാ​കൂ. ഈ ​സ​മ​യ​ത്താ​ണ് മ​റു​നാ​ട​ന്‍ കു​ല​ക​ള്‍ കി​ലോ​യ്ക്ക് 20നും 25​നും റോ​ഡി​ല്‍ വി​ല്‍​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ​മാ​സം നാ​ട​ന്‍ വി​പ​ണി​യി​ല്‍ കി​ലോ​യ്ക്ക് 64രൂ​പ​യ്ക്കാ​ണ് ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് ഏ​ത്ത​ക്കു​ല എ​ടു​ത്തി​രു​ന്ന​ത്.

68 -70രൂ​പ​യ്ക്ക് വി​ല്‍​ക്കു​മാ​യി​രു​ന്നു. ഇ​തേ സീ​സ​ണി​ല്‍ ക​ര്‍​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും കി​ല​യോ​യ്ക്ക് 30 – 32 രൂ​പ​യ്ക്കാ​ണ് ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് കു​ല​ക​ള്‍ എ​ടു​ത്തി​രു​ന്ന​ത് കേ​ര​ള​ത്തി​ല്‍ ന​ല്ല വി​ല ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞ് ഈ ​വ​ര്‍​ഷ​ത്തേ​ക്ക് മ​റു​നാ​ട​ന്‍ ക​ര്‍​ഷ​ക​ര്‍ കൂ​ട​ത​ല്‍ കൃ​ഷി ചെ​യ്തു. ഈ ​വ​ര്‍​ഷം സം​സ്ഥാ​ന​ത്തെ വി​പ​ണി​യി​ലും​കു​ല​ക​ള്‍ ഏ​റെ​യെ​ത്തി. ഇ​തി​നൊ​പ്പം മ​റു​നാ​ട​ന്‍ കു​ല​ക​ളും യ​ഥേ​ഷ്ടം എ​ത്തി​യ​തോ​ടെ​യാ​ണ് വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്.

പൂ​വ​ൻ, ഞാ​ലി​പ്പൂ​വ​ന്‍ കു​ല​ക​ള്‍ മ​റു​നാ​ട്ടി​ല്‍ നി​ന്നും കൊ​ണ്ടു​വ​രു​ന്ന​താ​ണ് വ്യാ​പാ​രി​ക​ളും ക​ട​ക​ളി​ലേ​ക്ക് വാ​ങ്ങു​ന്ന​ത്. പ​ഴം വി​പ​ണി​യി​ല്‍ പൂ​വ​ന്‍​പ​ഴ​ത്തി​ന് 50 രൂ​പ​യും ഞാ​ലി​പ്പൂ​വ​ന് 70 രൂ​പ​യു​മാ​ണ് വി​ല. എ​ന്നാ​ല്‍ നാ​ട​ന്‍ ക​ര്‍​ഷ​ക​ര്‍ ഇ​വ എ​ത്തി​ച്ചാ​ല്‍ വേ​ണ്ടെ​ന്ന സ്ഥി​തി​യാ​ണ്. പൂ​വ​ന്‍​കു​ല​യ്ക്ക് പ​ര​മാ​വ​ധി കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യും ഞാ​ലി​പ്പൂ​വ​ന് 40 രൂ​പ​യും ന​ല്‍​കും. മ​റ്റു വാ​ഴ​ക്കു​ല​ക​ള്‍​ക്ക് കി​ലോ​ഗ്രാ​മി​ന് 10 രൂ​പ പോ​ലും ക​ര്‍​ഷ​ക​ര്‍​ക്കു ല​ഭി​ക്കു​ന്നി​ല്ല. ഇ​തോ​ടെ വാ​ഴ​ക്കൃ​ഷി​യി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രി​ല്‍ ന​ല്ലൊ​രു പ​ങ്കും പി​ന്‍​മാ​റു​ക​യാ​ണ്.

Related posts

Leave a Comment