മു​ണ്ട​ക്ക​യ​ത്ത് കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി; വെ​ടി​യേ​റ്റ​താ​യി സം​ശ​യം; ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ

മു​ണ്ട​ക്ക​യം: വ​ണ്ട​ന്‍​പ​താ​ല്‍ തേ​ക്കി​ന്‍ കൂ​പ്പി​ല്‍ കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് മു​ണ്ട​ക്ക​യം കോ​രൂ​ത്തോ​ട് റോ​ഡി​ല്‍ വ​നം വ​കു​പ്പ് ഓ​ഫീ​സി​നു സ​മീ​പ​ത്തു കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പോ​ത്തി​ന് വെ​ടി ഏ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടു​പോ​ത്തി​നു വെ​ടി ഏ​റ്റി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

പ്ര​ദേ​ശ​ത്ത് മു​ന്‍​പും കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഈ മേഖലയിൽ തീ​ര്‍​ഥാ​ടക വാ​ഹ​നം ഇ​ടി​ച്ച് കാ​ട്ടു​പോ​ത്ത് ച​ത്തി​രു​ന്നു.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന വ​ണ്ട​ന്‍​പ​താ​ല്‍ ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന് കാ​ട്ടു​പോ​ത്തി​നെ ച​ത്തനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ളും ആ​ശ​ങ്ക​യി​ലാ​ണ്. നി​ര​വ​ധി തീ​ര്‍ഥാ​ട​ന വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണ് മു​ണ്ട​ക്ക​യം കോ​രൂ​ത്തോ​ട് റോ​ഡ്.

എ​രു​മേ​ലി ഒ​ഴി​വാ​ക്കി പ​മ്പ​യി​ലേ​ക്ക് നേ​രി​ട്ട് പോ​കു​ന്ന തീ​ര്‍​ഥാട​ക​ര്‍ പ്ര​ധാ​ന​മാ​യും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ട്ടു​പോ​ത്തിന്‍റെ സാ​ന്നി​ധ്യം തീ​ര്‍​ഥാട​ക​രു​ടെ യാ​ത്ര​യ്ക്കും സു​ര​ക്ഷാഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യാ​ണ്.

Related posts

Leave a Comment