കു​മ​ര​ക​ത്ത് പോ​ള ശ​ല്യം രൂ​ക്ഷം; ബോ​ട്ടു​ക​ള്‍ ജെ​ട്ടി​യി​ല്‍ എ​ത്തു​ന്നി​ല്ല; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

കു​മ​ര​കം: വേ​മ്പ​നാ​ട്ടു​കാ​യ​ലി​ന്‍റെ കി​ഴ​ക്കേ തീ​ര​ത്തും കു​മ​ര​കം ബോ​ട്ട് ജെ​ട്ടി തോ​ട്ടി​ലും പോ​ള തി​ങ്ങി നി​റ​ഞ്ഞ​തോ​ടെ ബോ​ട്ട് യാ​ത്ര​ക്കാ​രും കാ​യ​ലി​ല്‍ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി. മു​ഹ​മ്മ​യി​ല്‍​നി​ന്ന് കു​മ​ര​ക​ത്തേ​ക്ക് ബോ​ട്ടി​ല്‍ പു​റ​പ്പെ​ടു​ന്ന​വ​ര്‍​ക്ക് കു​മ​ര​കം ബോ​ട്ടു​ജെ​ട്ടി​യി​ല്‍ ഇ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ല. വേ​മ്പ​നാ​ട്ടു കാ​യ​ല്‍ തീ​ര​ത്തു​ള്ള സെ​ന്‍റ് മേ​രീ​സ് കു​രി​ശു പ​ള്ളി​ക്കു സ​മീ​പം ഇ​റ​ങ്ങ​ണം. അ​വി​ടെ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നാ​ലെ ബോ​ട്ടു​ജെ​ട്ടി ബ​സ് സ്റ്റാ​ന്‍റി​ല്‍ എ​ത്താ​ന്‍ ക​ഴി​യു. ഇ​ത് പു​തി​യ ദു​ര​നു​ഭ​വ​മ​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള​താ​ണ്.

പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നു ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും ശാ​ശ്വ​ത​മ​ല്ല. ബോ​ട്ട് ജെ​ട്ടി​യി​ലെ കാ​യ​ല്‍ കു​രി​ശ​ടി​യി​ല്‍ വേ​ലി കെ​ട്ടി പോ​ള ത​ട​യ​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും അ​ത് പ​രീ​ക്ഷി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്.

ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് അ​ട​ച്ച​തോ​ടെ നീ​രൊ​ഴു​ക്കി​ല്ലാ​തെ പോ​ള കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കു​മ​ര​ക​ത്തെ പ്ര​ധാ​ന തോ​ടു​ക​ൾ പോ​ള നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ബോ​ട്ട് ജെ​ട്ടി തോ​ട്ടി​ലെ അ​വ​സ്ഥ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് സ​ര്‍​വീ​സി​നെ മാ​ത്ര​മ​ല്ല, ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ള്‍, ഹൗ​സ് ബോ​ട്ടു​ക​ള്‍, ശി​ക്കാ​ര ബോ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ കൂ​ടി ബാ​ധി​ച്ച​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്കും ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

പോ​ള ശ​ല്യ​ത്തി​ന്‍റെ കാ​ര​ണം ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​ര്‍ അ​ട​ച്ച് ഉ​പ്പു​വെ​ള്ള​ത്തെ ത​ട​യു​ന്ന​താ​ണ്. കു​ട്ട​നാ​ട്ടി​ലും വേ​മ്പ​നാ​ട്ടു കാ​യ​ലി​ലു​മൊ​ക്കെ ഉ​പ്പു​വെ​ള്ളം ക​യ​റി​ക്കൊ​ണ്ടി​രു​ന്ന കാ​ല​ത്ത് പോ​ള​ശ​ല്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. കാ​ര്‍​ഷി​ക ക​ല​ണ്ട​ര്‍ അ​നു​സ​രി​ച്ച് നെ​ല്‍​കൃ​ഷി ന​ട​ത്തി വി​ള​വെ​ടു​ക്കു​ക​യും മാ​ര്‍​ച്ച് 15 ന് ​ത​ന്നെ ബ​ണ്ടി​ന്‍റെ ഷ​ട്ട​ര്‍ തു​റ​ന്ന് ഉ​പ്പ് വെ​ള്ളം കു​ട്ട​നാ​ട്ടി​ല്‍ ക​യ​റാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യാ​ണ് പോ​ള ശ​ല്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment