ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ​ത് ക​ര​ഞ്ഞ് ക​ല​ങ്ങി​യ ക​ണ്ണു​ക​ളു​മാ​യി: ഓ​ർ​ഡ​ർ ചെ​യ്ത​ത് എ​ലി​വി​ഷം, അ​പ​ക​ടം മ​ണ​ത്ത് ബ്ലി​ങ്കി​റ്റ് ഏ​ജ​ന്‍റ്

പ​ല സ​മ​യ​ത്തും ര​ക്ഷ​യു​ടെ ക​ര​ങ്ങ​ൾ പ​ല രൂ​പ​ത്തി​ലാ​യി​രി​ക്കും ന​മ്മി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​ത്. അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്താ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം.

രാ​ത്രി പ​ത്തി​നു ശേ​ഷം ബ്ലി​ങ്കി​റ്റി​ലേ​ക്ക് ഒ​രു ഓ​ർ​ഡ​ർ വ​ന്നു. അ​ത് മ​റ്റൊ​ന്നു​മ​ല്ല, എ​ലി​വി​ഷം ആ​യി​രു​ന്നു. അ​തും മൂ​ന്ന് പാ‍​യ്ക്ക​റ്റ്. ഓ​ർ​ഡ​ർ എ​ടു​ത്ത യു​വാ​വി​ന് എ​ന്തോ പ​ന്തി​കേ​ട് ആ​ദ്യം​ത​ന്നെ മ​ണ​ത്തു. എ​ന്നാ​ലും അ​യാ​ൾ അ​ത​ത്ര കാ​ര്യ​മാ​യി എ​ടു​ത്തി​ല്ല.

എ​ലി​വി​ഷ​വു​മാ​യി ഓ​ർ​ഡ​ർ ചെ​യ്ത ആ​ളു​ടെ പ​ക്ക​ലേ​ക്ക് എ​ത്തി. എ​ന്നാ​ൽ ക​ര​ഞ്ഞു ക​ല​ങ്ങി​യ ക​ണ്ണു​ക​ളോ​ടെ ഒ​രു യു​വ​തി വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​ന്നു. ത​ന്‍റെ മ​ന​സി​ൽ ആ​ദ്യം തോ​ന്നി​യ സം​ശ​യം ഒ​ന്നു​കൂ​ടി ബ​ല​പ്പെ​ട്ടു എ​ന്ന് യു​വാ​വി​ന് അ​വ​രെ ക​ണ്ട​പ്പോ​ൾ​ത്ത​ന്നെ മ​ന​സി​ലാ​യി.

അ​ദ്ദേ​ഹം വ​ള​രെ സ​മാ​ധാ​ന​ത്തി​ൽ യു​വ​തി​യോ​ട് കാ​ര്യം തി​ര​ക്കി. ആ​ദ്യം പ​റ​യാ​ൻ അ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ലെ​ങ്കി​ലും യു​വാ​വി​ന്‍റെ ആ ​സ​മ​യ​ത്തെ വാ​ക്കു​ക​ൾ അ​വ​ൾ​ക്ക് ആ​ശ്വാ​സ​മെ​ന്നോ​ണം തോ​ന്നി. . “ജീ​വ​ൻ അ​മൂ​ല്യ​മാ​ണ്, പ്ര​തി​സ​ന്ധി​ക​ൾ ക​ട​ന്നു​പോ​കും, ഒ​രി​ക്ക​ലും സ്വ​ന്തം ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​രു​ത്” എ​ന്ന് അ​ദ്ദേ​ഹം ആ ​യു​വ​തി​യെ ഓ​ർ​മ്മി​പ്പി​ച്ചു.

യു​വാ​വി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ട​പ്പോ​ൾ താ​നെ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ പ​ശ്ചാ​ത്താ​പം തോ​ന്നി​യ യു​വ​തി ഓ​ർ​ഡ​ർ കാ​ൻ​സ​ൽ ചെ​യ്തു. യു​വാ​വ് അ​ത് തി​രി​കെ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ ​ഡെ​ലി​വ​റി ‍ഡ്രൈ​വ​ർ ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച​പ്പോ​ൾ അ​ത് എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​നി​റ​യ്ക്കു​ന്ന ഒ​ന്നാ​യി മാ​റി. ഡോ​ർ തു​റ​ന്നെ​ത്തി​യ​ത് വെ​റു​മൊ​രു ക​സ്റ്റ​മ​ർ അ​ല്ല, മ​റി​ച്ച് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണെ​ന്ന് ആ ​യു​വാ​വ് തി​രി​ച്ച​റി​ഞ്ഞു. എ​ല്ലാ മ​നു​ഷ്യ​രും പ​ര​സ്പ​രം ക​രു​ത​ലോ​ടെ നോ​ക്കാ​ൻ ഈ ​സം​ഭ​വം ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment