നോക്കിക്കേ നോക്കിയാ… 2010-ൽ ഓർഡർ ചെയ്ത നോക്കിയ ഫോണുകൾ എത്തിയത് 16 വർഷങ്ങൾക്ക് ശേഷം: വീഡിയോ കാണാം

ഓ​ർ​ഡ​ർ ചെ​യ്താ​ൽ എ​ന്തും ഞൊ​ടി​യി​ട​യി​ൽ ല​ഭി​ക്കു​ന്ന കാ​ല​ത്താ​ണ് നാ​മി​ന്ന് ജീ​വി​ക്കു​ന്ന​ത്. 2010-ൽ ​ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം 2026ൽ ​കൈ​യി​ൽ കി​ട്ടി​യാ​ൽ എ​ന്താ​കും അ​വ​സ്ഥ? ത​മാ​ശ​യാ​ണെ​ന്ന് ധ​രി​ക്കേ​ണ്ട. ന​ട​ന്ന സം​ഭ​വ​മാ​ണ്. ലി​ബി​യ​യി​ലെ ഒ​രു ക​ട ഉ​ട​മ​യ്ക്കാ​ണ് വി​ചി​ത്ര​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യ​ത്.

2011-ലെ ​ആ​ഭ്യ​ന്ത​ര യു​ദ്ധാ​ന​ന്ത​രം അ​ദ്ദേ​ഹം അ​ന്ന് ഓ​ർ​ഡ​ർ ചെ​യ്ത ഫോ​ണു​ക​ൾ ഡെ​ലി​വെ​റി ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വെ​യ​ർ ഹൗ​സി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് വി​പ​ണി ഭ​രി​ച്ച നോ​ക്കി​യ ഫോ​ണു​ക​ളാ​യി​രു​ന്നു ക​ട​ക്കാ​ര​ൻ ഓ​ർ​ഡ​ർ ചെ​യ്ത​ത്.

എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ട​ച്ച് സ്ക്രീ​നു​ക​ളു​ടെ വ​ര​വോ​ടെ കീ​പാ​ഡ് ഫോ​ണു​ക​ൾ അ​ന്യം നി​ന്നു​പോ​യി. നോ​ക്കി​യ പോ​ലും ആ ​മോ​ഡ​ൽ ഫോ​ണു​ക​ൾ വി​പ​ണി​യി​ൽ ഇ​റ​ക്കാ​തെ ആ​യി. ആ ​അ​വ​സ​ര​ത്തി​ലാ​ണ് 16 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ക​ട​ക്കാ​ര​ന് നോ​ക്കി‍​യ ഫോ​ണു​ക​ൾ കൈ​യി​ൽ കി​ട്ടി​യ​ത്.

ക​ട​യു​ട​മ ബോ​ക്സു​ക​ൾ തു​റ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പു​റ​ത്തെ​ടു​ക്കു​ന്ന വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​രു​തി​യ സാ​ധ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി കൈ​യി​ൽ എ​ത്തി​യ​പ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ത് തു​റ​ക്കു​ന്ന​ത്. ഇ​ത് ഫോ​ണു​ക​ളോ അ​തോ ച​രി​ത്ര​പ​ര​മാ​യ വ​സ്തു​ക്ക​ളോ​യെ​ന്ന് ചെ​റു ചി​രി​യോ​ടെ അ​ദ്ദേ​ഹം ബോ​ക്സ് തു​റ​ന്നു​കൊ​ണ്ട് ചോ​ദി​ക്കു​ന്നു​ണ്ട്.

 

Related posts

Leave a Comment