സ​മൃ​ദ്ധി​ക്കു ഭീ​ഷ​ണി​യാ​കു​മോ ഇ​ന്ദി​ര കാ​ന്‍റീ​ന്‍: കൊ​ച്ചി​യി​ല്‍ പു​തി​യ രാ​ഷ്‌​ട്രീ​യ​പ്പോ​ര്

കൊ​ച്ചി: കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​ന്‍റെ ഇ​ന്ദി​ര കാ​ന്‍റീ​ന്‍ പ​ദ്ധ​തി കൊ​ച്ചി​യി​ലും ന​ട​പ്പാ​ക്കാ​നു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ രാ​ഷ്‌​ട്രീ​യ​പ്പോ​ര്.

ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കൊ​ച്ചി​യി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഭ​ക്ഷ​ണം എ​ന്ന ആ​ശ​യ​ത്തോ​ടെ ആ​രം​ഭി​ച്ച സ​മൃ​ദ്ധി അ​റ്റ് കൊ​ച്ചി ജ​ന​കീ​യ ഹോ​ട്ട​ലി​നെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.

പ​ത്ത് രൂ​പ​യ്ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ല്‍, അ​തി​ന്‍റെ മ​റ​വി​ല്‍ സ​മൃ​ദ്ധി​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ല. സ​ദു​ദ്ദേ​ശ്യ​മാ​യി​രു​ന്നെ​ങ്കി​ല്‍ നി​ല​വി​ലു​ള്ള സ​മൃ​ദ്ധി​വ​ഴി​ത​ന്നെ ഈ ​നി​ര​ക്കി​ല്‍ ഭ​ക്ഷ​ണം ന​ല്‍​കാം.

പ​ക​രം സ​മൃ​ദ്ധി​യു​ടെ​ത​ന്നെ സ്ഥ​ലം ഉ​പ​യോ​ഗി​ച്ച് അ​വി​ടെ ഇ​ന്ദി​ര കാ​ന്‍റീ​ന്‍ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍​നി​ന്ന് യു​ഡി​എ​ഫി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യം വ്യ​ക്ത​മാ​ണെ​ന്നും എ​ല്‍​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്നു.

ന​ഗ​ര​ത്തി​ലെ​യും ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ​യും സ​മൃ​ദ്ധി അ​റ്റ് കൊ​ച്ചി​യു​ടെ ഭാ​ഗ​മാ​യാ​കും ഇ​ന്ദി​ര കാ​ന്‍റീ​ന്‍ ആ​രം​ഭി​ക്കു​ന്ന​തെ​ങ്കി​ലും ഭാ​വി​യി​ല്‍ സ്വ​ത​ന്ത്ര ഭ​ക്ഷ​ണ​ശാ​ല​യാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്ദി​ര കാ​ന്‍റീ​ന്‍ പ്ര​ഖ്യാ​പ​ന​ത്തോ​ടെ കൊ​ച്ചി​യി​ല്‍ പു​തി​യ രാ​ഷ്ട്രീ​യ​പ്പോ​രി​ന് ക​ള​മൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

സി​എ​സ്ആ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് സ​മൃ​ദ്ധി​യു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​തു നേ​രി​ട്ട് ല​ഭ്യ​മാ​ക്കാ​തെ കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ഖേ​ന ഇ​ത് കൈ​മാ​റാം എ​ന്നാ​ണ് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. പു​തി​യ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ​മൃ​ദ്ധി​യു​ടെ കാ​ര്യ​ത്തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​കു​മെ​ന്നും ഇ​ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു​മാ​ണ് എ​തി​ര്‍​ക്കു​ന്ന​വ​രു​ടെ വാ​ദം.

പ​ത്ത് രൂ​പ​യ്ക്ക് ആ​ര​ഭി​ച്ച ഉ​ച്ച ഊ​ണി​ന് നി​ല​വി​ല്‍ 20 രൂ​പ​യാ​ണ്. യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി​യു​ടെ 50 ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് രാ​വി​ലെ​യും രാ​ത്രി​യി​ലും 10 രൂ​പ​യ്ക്ക് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന ഇ​ന്ദി​ര കാ​ന്‍റീ​ന്‍ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

രാ​വി​ലെ ഇ​ഡ്ഡ​ലി​യും ച​ട്ണി​യും രാ​ത്രി​യി​ല്‍ ച​പ്പാ​ത്തി​യും വെ​ജി​റ്റ​ബി​ള്‍ ക​റി​യു​മാ​ണു മെ​നു. രാ​വി​ലെ​യും വൈ​കി​ട്ടും ഏ​ഴ് മു​ത​ല്‍ 10 വ​രെ മൂ​ന്നു മ​ണി​ക്കൂ​ര്‍ വീ​ത​മാ​കും കാ​ന്‍റീ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

Related posts

Leave a Comment