മ​ണ്ഡ​ല​കാ​ലം; ഇ​തു​വ​രെ ദ​ർ​ശ​നം ന​ട​ത്തി​യ​ത് 51 ല​ക്ഷം തീ​ര്‍​ഥാ​ട​ക​ര്‍; കാ​ണി​ക്ക​യാ​യി 420 കോ​ടി വ​രു​മാ​നം

ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്ത് 51 ല​ക്ഷം തീ​ര്‍​ഥാ​ട​ക​ര്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തി. വ​രു​മാ​നം 420 കോ​ടി രൂ​പ. ക​ഴി​ഞ്ഞ 12 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 48 ല​ക്ഷം തീ​ര്‍​ഥാ​ട​ക​രാ​ണ് എ​ത്തി​യ​ത്. മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നാ​യി ര​ണ്ടു​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ പ​ര്‍​ണ​ശാ​ല കെ​ട്ടി ശ​ബ​രി​മ​ല​യി​ല്‍ ത​ങ്ങി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ​വും സ്‌​പോ​ട്ട് ബു​ക്കിം​ഗും കു​റ​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​നു മു​മ്പു​ത​ന്നെ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ന​ല്ലൊ​രു പ​ങ്കും മ​ക​ര​ജ്യോ​തി ദ​ര്‍​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ങ്ങു​ക​യാ​യി​രു​ന്നു.എ​രു​മേ​ലി കാ​ന​ന​പാ​ത വ​ഴി തീ​ര്‍​ഥാ​ട​ക​ര്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ 11നു​ശേ​ഷം മ​ല​ക​യ​റാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല.

ശ​ബ​രി​മ​ല​യി​ല്‍ നി​ല​വി​ലു​ള്ള ആ​ളു​ക​ള്‍ ജ്യോ​തി​ദ​ര്‍​ശ​നം ക​ഴി​ഞ്ഞു തി​രി​കെ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു മാ​ത്ര​മേ പ​മ്പ​യി​ല്‍ നി​ന്ന് ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ക​യു​ള്ളൂ. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് സ​ര്‍​വ​സ​ജ്ജ​മാ​ണ്. തി​രു​മു​റ്റ​ത്തും ഫ്ളൈ ​ഓ​വ​റു​ക​ളി​ലും നി​ന്ന് മ​ക​ര​ജ്യോ​തി ദ​ര്‍​ശി​ക്കു​ന്ന​തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ദേ​വ​സ്വം ബോ​ര്‍​ഡ് ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യി​ല്‍ പാ​സ് ന​ല്‍​കി​യ​വ​ര്‍​ക്ക് മാ​ത്ര​മേ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. പാ​സ് ഒ​രു കാ​ര​ണ​വ​ശാ​ലും മ​റ്റെ​രാ​ള്‍​ക്ക് കൈ​മാ​റാ​ന്‍ ക​ഴി​യി​ല്ല. സു​താ​ര്യ​മാ​യ സം​വി​ധാ​ന​മാ​ണ് ഇ​ക്കു​റി ഏ​ര്‍​പ്പെടു​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ക​ര​ജ്യോ​തി ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് തി​രി​ച്ചി​റ​ങ്ങാ​ന്‍ തീ​ര്‍​ഥാ​ട​ക​ര്‍ തി​ര​ക്ക് കൂ​ട്ടു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നു തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ല. കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ പ​മ്പ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Related posts

Leave a Comment