ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ ബോ​ളി​വു​ഡി​ലേ​ക്ക്

ര​ൺ​വീ​ർ സി​ങ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ നാ​യി​ക​യാ​കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. സം​വി​ധാ​യ​ക​ൻ ജെ​യ് മീ​ത്ത ഒ​രു​ക്കു​ന്ന “പ്ര​ള​യ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രി​ക്കും ക​ല്യാ​ണി​യു​ടെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം.

ബി​ഗ് ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​തെ​ന്നു​ള​ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്ത് വ​രു​ന്നു​ണ്ട്. മ​ല​യാ​ളം, ത​മി​ഴ് സി​നി​മ ലോ​ക​ത്ത് ത​ന്‍റേ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​ണ് ക​ല്യാ​ണി​യു​ടെ ബോ​ളി​വു​ഡ് പ്ര​വേ​ശം.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം സി​നി​മ ഒ​രു ആ​ക്‌​ഷ​ൻ ത്രി​ല്ല​ർ ആ​യി​രി​ക്കും. ഹോ​ളി​വു​ഡ് നി​ല​വാ​ര​ത്തി​ലു​ള്ള വി​എ​ഫ്എ​ക്സ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. അ​തി​ജീ​വ​ന​വും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യും പ്ര​മേ​യ​മാ​ക്കു​ന്ന ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ര​ൺ​വീ​ർ സി​ങും ഹ​ൻ​സ​ൽ മെ​ഹ്ത​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ര​ൺ​വീ​റി​ന്‍റെ നി​ല​വി​ലെ ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം 2026 ഏ​പ്രി​ലോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് ആ​ലോ​ച​ന.

ലോ​ക ചാ​പ്റ്റ​ർ വ​ൺ ച​ന്ദ്ര എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ക​ല്യാ​ണി​ക്ക് ഇ​ന്ത്യ​ൻ സി​നി​മ ലോ​ക​ത്ത് ഉ​ണ്ടാ​ക്കി​യ ഹൈ​പ് ചെ​റു​തൊ​ന്നു​മ​ല്ല. 300 കോ​ടി നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച​തോ​ടെ ഇ​ന്ത്യ​യു​ടെ ആ​ദ്യ സൂ​പ്പ​ർ ഹീ​റോ​യി​ൻ എ​ന്ന പ​ദ​വി​യും ക​ല്യാ​ണി​യെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ലേ​ക്കു​ള്ള താ​ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ന്‍റെ ക​രി​യ​റി​ൽ ചി​ത്രം പു​തി​യ വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment