ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്; ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും അ​ജി​കു​മാ​റി​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണക്കൊ​ള്ള​ക്കേ​സി​ൽ 2024 ലെ ​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും ബോ​ർ​ഡ് അം​ഗം അ​ജി​കു​മാ​റി​നെ​യും എ​സ്ഐ​ടി വീ​ണ്ട ും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്ഐ​ടി ഇ​രു​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി.
ര​ണ്ട ു ദി​വ​സ​ത്തി​ന​കം ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം.

പ്ര​ശാ​ന്തി​നെ​യും അ​ജി​കു​മാ​റി​നെ​യും നേ​ര​ത്തെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​രു​ന്നു. ദ്വാ​ര​പാ​ല​ക ശി​ൽ​പം സ്വ​ർ​ണം പൂ​ശി​യ കേ​സി​ലും ക​ട്ടി​ള​പ്പാ​ളി കേ​സി​ലും കു​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കു​ക​യും കു​ടു​ത​ൽ പേ​രു​ടെ മൊ​ഴി​ക​ളും ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും എ​സ്ഐ​ടി വീ​ണ്ട ും ചോ​ദ്യം ചെ​യ്യു​ന്ന​ത്. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു ജ​യി​ലി​ൽ ക​ഴി​യു​ന്ന ഒ​ന്നാം പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ഇ​ട​നി​ല നി​ന്ന് ദ്വാ​ര​പാ​ല​ക ശി​ൽ​പങ്ങ​ൾ സ്വ​ർ​ണം പൂ​ശാ​ൻ ചെ​ന്നൈ​യി​ലേ​ക്കു കൊ​ണ്ടുപോ​യ​ത് പ്ര​ശാ​ന്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വി​ലാ​ണ്.

ചെ​ന്നൈ​യി​ലെ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ലേ​ക്ക് ശ​ബ​രി​മ​ല​യി​ലെ പാ​ളി​ക​ൾ കൊ​ണ്ട ് പോ​യ​ത് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെഞ്ചി​നെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു. ‌‌സ്വ​ർ​ണക്കൊ​ള്ള​ക്കേ​സി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യും മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ, എ​ൻ. വാ​സു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ ഹൈ​ക്കോ​ട​തി പ്ര​ശാ​ന്ത് ഉ​ൾ​പ്പെ​ട്ട ദേ​വ​സ്വം ബോ​ർ​ഡി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

2019 ൽ ​ന​ട​ന്ന സ്വ​ർ​ണക്കൊ​ള്ള പു​റ​ത്തുവ​രാ​തി​രി​ക്കാ​ൻ 2025ൽ ​പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശി​യ​ത് 2019 ലെ ​കൊ​ള്ള മ​റ​യ്ക്കാ​നാ​ണെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ ക​ണ്ടെ ത്ത​ൽ.പ്ര​ശാ​ന്ത് ഇ​ക്കാ​ര്യ​ത്തി​ൽ തി​ടു​ക്കം കാ​ട്ടി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള കാ​ര്യ​ങ്ങ​ൾ സം​ശ​യാ​സ്പ​ദ​മാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ട​തി എ​സ്ഐ​ടി​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

റിമാൻഡ് ചെയ്യും
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡം​ഗം കെ.​പി.​ശ​ങ്ക​ർ​ദാ​സി​നെ ഇ​ന്ന് റി​മാ​ന്‍റ് ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ശ​ങ്ക​ർ​ദാ​സ്. ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത റി​പ്പോ​ർ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി ഇ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി ശ​ങ്ക​ർ​ദാ​സി​നെ റി​മാ​ൻ​ഡ് ചെ​യ്യും.നി​ല​വി​ൽ അ​ദ്ദേ​ഹം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ശു​പ​ത്രി​യി​ൽ ത​ന്നെ പാ​ർ​പ്പി​ക്കു​മോ അ​തോ മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ല്ലി​ലേ​ക്ക് മാ​റ്റു​മോ എ​ന്ന കാ​ര്യ​ത്തി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ശ​ങ്ക​ർ​ദാ​സി​നെ എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. ‌‌ശ​ങ്ക​ർ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​നെ​തി​രെ ഹൈ​ക്കോ​ട​തി എ​സ്ഐ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

അറസ്റ്റ് ഇന്ന്‌
തി​രു​വ​ന​ന്ത​പു​രം: ദ്വാ​ര​പാ​ല​ക ശി​ൽ​പം ക​ട​ത്തി​യ കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് എ​സ്ഐ​ടി രേ​ഖ​പ്പെ​ടു​ത്തും. തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ന്‍റി​ൽ ക​ഴി​യു​ന്ന ത​ന്ത്രി​യെ ജ​യി​ലി​ലെ​ത്തി അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. നേ​ര​ത്തെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് കേ​സു​ക​ളി​ലും ത​ന്ത്രി നി​ല​വി​ൽ പ്ര​തി​യാ​ണ്.

Related posts

Leave a Comment