സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച: ര​ണ്ടു പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

പേ​രൂ​ര്‍​ക്ക​ട: സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച് പ​ണ​മ​ട​ങ്ങി​യ ബാ​ഗും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. പ​ള്ളി​ച്ച​ല്‍ അ​രി​ക്ക​ട​മു​ക്ക് ചാ​ന​ല്‍​ക്ക​ര വീ​ട്ടി​ല്‍ ഷാ​ന​വാ​സ് (26), കു​ണ്ട​റ​ത്തേ​രി പ​ഴ​യ രാ​ജ​പാ​ദ​യി​ല്‍ തു​ള​സി വീ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഈ​മാ​സം 12നു ​രാ​ത്രി ഏ​ഴോ​ടെ നീ​റ​മ​ണ്‍​ക​ര​യി​ലെ ഇ​വി​എം ഷോ​റൂ​മി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ര​മ​ന ആ​യി​ല്യ​ത്ത് ഫി​നാ​ന്‍​സി​ലെ ജീ​വ​ന​ക്കാ​ര​ന്‍ ക​ര​മ​ന നെ​ടു​ങ്കാ​ട് ത​ളി​യ​ല്‍ കൊ​ല്ല​വി​ളാ​കം ടി.​സി 54/2762 രാ​ജ് നി​വാ​സി​ല്‍ കൃ​ഷ്ണ​ന്‍ ത​മ്പി​യു​ടെ മ​ക​ന്‍ രാ​കേ​ഷ് ത​മ്പി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ ബാ​ഗും 40 പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന​ത്. രാ​കേ​ഷ് ത​മ്പി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ സി​ഗ്ന​ല്‍ പോ​യി​ന്‍റി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു​വ​ന്നു സ്‌​കൂ​ട്ട​റി​ന് പി​ന്നി​ലി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

രാ​കേ​ഷ് ത​മ്പി​യു​ടെ സ്‌​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സ​മ​യം പ്ര​തി​ക​ള്‍ ചേ​ര്‍​ന്നു പ​ണ​വും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഷാ​ന​വാ​സി​നെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൂ​ട്ടു​പ്ര​തി​യാ​യ കൃ​ഷ്ണ​നെ പേ​രൂ​ര്‍​ക്ക​ട ഭാ​ഗ​ത്തു​വ​ച്ചു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഫോ​ര്‍​ട്ട് സി​ഐ ബി​നു​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ര​മ​ന സി​ഐ അ​നൂ​പ്, എ​സ്ഐ​മാ​രാ​യ അ​ജി​ത്കു​മാ​ര്‍, അ​ജ​ന്ത​കു​മാ​ര്‍, സി​പി​ഒ ശ്യാം​മോ​ഹ​ന്‍, സി​റ്റി ഡാ​ന്‍​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ വി​നോ​ദ്, ഗി​രി, ഷി​ജു, ഹ​രി​ലാ​ല്‍ എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment