നാ​സ​യു​ടെ ആ​ദ്യ മെ​ഡി​ക്ക​ൽ ഒ​ഴി​പ്പി​ക്ക​ൽ വി​ജ​യ​ക​രം: നാ​ല് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ തി​രി​ച്ചെ​ത്തി

ലോ​സ് ആ​ഞ്ച​ല​സ്: ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ​നി​ന്നു നാ​സ ഒ​ഴി​പ്പി​ച്ച നാ​ലു സ​ഞ്ചാ​രി​ക​ൾ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. സ​ഞ്ചാ​രി​ക​ളെ വ​ഹി​ച്ച സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​കം ഇ​ന്ന​ലെ അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യ്ക്കു സ​മീ​പം ക​ട​ലി​ൽ പ​തി​ച്ചു. ക​ട​ലി​ൽ കാ​ത്തു​കി​ട​ന്നി​രു​ന്ന ബോ​ട്ടു​ക​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളെ മാ​റ്റി ക​ര​യ്ക്കെ​ത്തി​ച്ചു.

അ​മേ​രി​ക്ക​യി​ലെ സീ​ന കാ​ർ​ഡ്മാ​ൻ, മൈ​ക്ക് ഫി​ൻ​കെ, റ​ഷ്യ​യി​ലെ ഒ​ലെ​ഗ് പ്ലാ​റ്റോ​നോ​വ്, ജ​പ്പാ​നി​ലെ കി​മി​യ യു​യി എ​ന്നീ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളാ​ണു തി​രി​ച്ചെ​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് ആ​രോ​ഗ്യ​പ​ര​മാ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ ഉ​ണ്ടാ​യി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​താ​രാ​ണെ​ന്നു നാ​സ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സീ​ന കാ​ർ​ഡ്മാ​നും മൈ​ക്ക് ഫി​ൻ​കെ​യും ഒ​രാ​ഴ്ച മു​ന്പ് നി​ശ്ച​യി​ച്ചി​രു​ന്ന ബ​ഹി​രാ​കാ​ശ ന​ട​ത്തം നാ​സ റ​ദ്ദാ​ക്കി​യി​രു​ന്നു.

നാ​ലു പേ​രും ഫെ​ബ്രു​വ​രി​യി​ലാ​ണു ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ​നി​ന്നു മ​ട​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. വൈ​ദ്യ​സം​ബ​ന്ധ​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ആ​ദ്യ​സം​ഭ​വ​മാ​ണി​ത്.

Related posts

Leave a Comment