പാ​ല​ക്കാ​ട് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ; ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റു മ​രി​ച്ചു; കൃ​ത്യം ന​ട​ത്തി മു​ങ്ങി​യ യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

മം​ഗ​ലം​ഡാം (പാലക്കാട്): ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ വെ​ട്ടേ​റ്റ് മ​രി​ച്ചു. കൃ​ത്യം ന​ട​ത്തി ഓ​ടി​പ്പോ​യ യു​വാ​വി​നെ ഉ​ന്ന​തി​യി​ലെ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മം​ഗ​ലം​ഡാം പോ​ലീ​സ് പി​ടി​കൂ​ടി.​

ര​ണ്ടു​വ​ർ​ഷ​മാ​യി ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ വെ​ള്ളി​ക്കു​ള​ങ്ങ​ര ആ​ന​പ്പാ​ന്തം ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ രാ​ജാ​മ​ണിയാണ്(47)​ മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന​പ്പാ​ന്തം ഉ​ന്ന​തി​യി​ലു​ള്ള രാ​ഹു​ലിനെ (20) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഇന്നലെ രാത്രി ഒന്പതിനാണ് സംഭവം നടന്നത്. പ്ല​സ്ടു ക​ഴി​ഞ്ഞ രാ​ജാ​മ​ണി​യു​ടെ മ​ക​ളു​മാ​യി രാ​ഹു​ലി​നു​ള്ള ബ​ന്ധ​ത്തെ​പ്പ​റ്റി ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് മം​ഗ​ലം​ഡാം പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​ത്രി​ മ​ക​ര വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​തി​യി​ലെ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ ന​ട​ക്കു​ന്ന​തി​നി​ടെ വെ​ട്ടു​ക​ത്തി​യു​മാ​യി വ​ന്ന രാ​ഹു​ൽ രാ​ജാ​മ​ണി​യു​ടെ ക​ഴു​ത്തി​ന് വെ​ട്ടി​യെ​ന്നാ​ണ് ഉ​ന്ന​തി​യി​ലെ ആ​ളു​ക​ൾ പ​റ​യു​ന്ന​ത്. കൃ​ത്യം ന​ട​ത്തി ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞ യു​വാ​വ് കു​റ​ച്ചു സ​മ​യം ക​ഴി​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഉ​ന്ന​തി​യി​ലെ ത​ന്നെ ഒ​രു വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം വീ​ട്ടു​കാ​ർ യു​വാ​വി​നെ അ​ക​ത്താ​ക്കി പു​റ​ത്തു നി​ന്നു​പൂ​ട്ടി യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ള്ള മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ത​ളി​ക​ക്ക​ല്ല് ഉ​ന്ന​തി​യി​ൽ ത​ന്നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment