ഒ​ടി​പി പ​റ​യ​ല്ലേ മ​ക്ക​ളേ… പു​തി​യ ത​ട്ടി​പ്പി​ന്‍റെ രീ​തി​ക​ൾ വേ​റെ ലെ​വ​ലാ​ണ്: കോ​ള്‍ ഫോ​ര്‍​വേ​ഡിം​ഗ് ത​ട്ടി​പ്പ്: ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് ആ​റ് കേ​സു​ക​ള്‍

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ലെ പു​തി​യ വേ​ര്‍​ഷ​നാ​യ കോ​ള്‍ ഫോ​ര്‍​വേ​ഡിം​ഗ് ത​ട്ടി​പ്പി​ലൂ​ടെ സ്ം​സ്ഥാ​ന​ത്ത് പ​ണം ന​ഷ്ട​മാ​യ​ത് ആ​റു പേ​ര്‍​ക്ക്. ആ​റു കേ​സു​ക​ളാ​ണ് വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ബ്ലൂ ​ഡാ​ര്‍​ട്ട് പോ​ലു​ള്ള കൊ​റി​യ​ര്‍ ക​മ്പ​നി​ക​ളു​ടെ പേ​രി​ല്‍ വ​രു​ന്ന വ്യാ​ജ എ​സ്എം​എ​സു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. കൊ​റി​യ​ര്‍ എ​ന്‍ ക്വ​യ​റി​യി​ലേ​ക്കോ ഓ​ര്‍​ഡ​ര്‍ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യോ ല​ഭി​ക്കു​ന്ന ടെ​ക്‌​സ്റ്റ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്റെ തു​ട​ക്കം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളി​ല്‍ കൊ​റി​യ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യോ ഓ​ര്‍​ഡ​ര്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​നു​വേ​ണ്ടി​യോ ന​ല്‍​കി​യി​രി​ക്കു​ന്ന ന​മ്പ​റി​ലാ​ണ് കോ​ള്‍ ഫോ​ര്‍​വേ​ഡിം​ഗ് ത​ട്ടി​പ്പ് ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

കൊ​റി​യ​ര്‍ വി​വ​ര​ങ്ങ​ള്‍​ക്കാ​യി 21 <മൊ​ബൈ​ല്‍ ന​മ്പ​ര്‍> # എ​ന്ന കോ​ഡ് ഡ​യ​ല്‍ ചെ​യ്യാ​ന്‍ ത​ട്ടി​പ്പു സം​ഘം നി​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടും. ഈ ​കോ​ഡി​ന്റെ അ​പ​ക​ടം മ​ന​സി​ലാ​ക്കാ​തെ ആ ​ന​മ്പ​റി​ല്‍ വി​ളി​ക്കു​ക​യോ ക്ലി​ക്ക് ചെ​യ്യു​ക​യോ ചെ​യ്യു​ന്ന സ​മ​യം ത​ന്നെ ഫോ​ണി​ലെ കോ​ള്‍ ഫോ​ര്‍​വേ​ഡിം്ഗ് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ക​യും നി​ങ്ങ​ളു​ടെ ഫോ​ണി​ലേ​ക്ക് വ​രു​ന്ന കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും മ​റ്റൊ​രു ന​മ്പ​റി​ലേ​ക്ക് തി​രി​ച്ചു വി​ട​പ്പെ​ടു​ക​യും ചെ​യ്യും. ഇ​തി​ന്റെ ഭാ​ഗ​മാ​യി വാ​ട്‌​സ്ആ​പ്പ് അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്യ​പ്പെ​ടാ​നും നി​ങ്ങ​ളു​ടെ പേ​രി​ല്‍ മ​റ്റു​ള്ള​വ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ആ ​ക്ലി​ക്ക് വേ​ണ്ട
ഫോ​ണി​ല്‍ കോ​ള്‍ ഫോ​ര്‍​വേ​ഡിം​ഗ് ആ​ക്ടി​വേ​റ്റാ​യ​താ​യി മ​ന​സി​ലാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ##002# എ​ന്ന കോ​ഡ് ഡ​യ​ല്‍ ചെ​യ്ത് അ​ത് ഡീ ​ആ​ക്ടി​വേ​റ്റ് ആ​ക്ക​ണം. വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തോ ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ത്ത​തോ ആ​യ സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​രം സ​ന്ദേ ശ​ങ്ങ​ളി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ലി​ങ്കു​ക​ള്‍, ന​മ്പ​റു​ക​ള്‍, അ​ല്ലെ​ങ്കി​ല്‍ കോ​ഡു​ക​ള്‍ ക്ലി​ക്ക് ചെ​യ്യു​ക​യോ ഡ​യ​ല്‍ ചെ ​യ്യു​ക​യോ ചെ ​യ്യ​രു​ത്. ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ ഉ​ട​ന്‍ 1930 എ​ന്ന ന​മ്പ​റി​ലോ cybercrime.gov.in വ​ഴി​യോ പ​രാ​തി​പ്പെ​ട​ണ​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment