ക​ലോ​ത്സ​വ​പ്പൂ​രം നാ​ളെ പൂ​ര​ന​ഗ​രി​യി​ൽ ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യും; വി​ജ​യി​ക​ൾ​ക്കു​ള്ള സ്വർണ്ണക്കപ്പ് ന​ൽ​കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ

ആ​ഘോ​ഷ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളും ആ​ര​വ​ങ്ങ​ളും ക​ല​ക​ളു​ടെ വ​ർ​ണ്ണ​പ്പൂ​മ​ഴി​യും പെ​യ്തൊ​ഴി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം.. ഓ​ർ​മി​ക്കാ​നും ലാ​ളി​ക്കാ​നും മ​ന​സി​ൽ ഒ​രാ​യി​രം ന​ല്ല നി​മി​ഷ​ങ്ങ​ൾ ചേ​ർ​ത്തു​വ​ച്ചു​കൊ​ണ്ട് ക​ലോ​ത്സ​വ​പ്പൂ​രം നാ​ളെ പൂ​ര​ന​ഗ​രി​യി​ൽ ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യും.ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ ഭ​ര​ത​നാ​ട്യം ആ​യി​രു​ന്നു ഒ​ന്നാം വേ​ദി​യെ തൊ​ട്ടു​ണ​ർ​ത്തി​യ നാ​ലാം നാ​ളി​ലെ ആ​ദ്യ ഇ​നം. ഉ​ച്ച​ക​ഴി​ഞ്ഞാ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പെ​ൺ​കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം ഒ​ന്നാം വേ​ദി​യെ സ​മ്പ​ന്ന​മാ​ക്കും.

പ​രി​ച​മു​ട്ടു ക​ളി​യു​ടെ ആ​വേ​ശം അ​ല​യ​ടി​ച്ച പ​ക​ലാ​യി​രു​ന്നു നാ​ലാം നാ​ളി​ലേ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ പ​രി​ച മു​ട്ടു​ക​ളി കാ​ണാ​ൻ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ര​ണ്ടാം വേ​ദി​യി​ൽ ഉ​ച്ച​മു​ത​ൽ വൃ​ന്ദ വാ​ദ്യം മു​ഴ​ങ്ങും. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഇ​രു​ള നൃ​ത്തം നി​റ​ഞ്ഞ സ​ദ​സി​നു മു​ന്നി​ലാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. ഉ​ച്ച​ക​ഴി​ഞ്ഞാ​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഇ​രു​ള നൃ​ത്ത​വു​മാ​യെ​ത്തും.

നാ​ലാം നാ​ളി​ൽ നാ​ലാം വേ​ദി​യി​ൽ ച​വി​ട്ടു​നാ​ട​കം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അ​ര​ങ്ങ് ത​ക​ർ​ത്തു. അ​ഞ്ചാം തീ​യ​തി​യി​ലെ പ​ണി​യ നൃ​ത്ത​വും ആ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​ർ​ന്നു. അ​ഭി​ന​യ​മി​ക​വി​ന്‍റെ മാ​റ്റു​ര​ച്ചു​കൊ​ണ്ട് ഹൈ​സ്കൂ​ൾ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ മോ​ണോ ആ​ക്ട് ഭാ​വി​യി​ലെ മി​ക​ച്ച താ​ര​ങ്ങ​ൾ​ക്കു​ള്ള സൂ​ച​ന​യാ​യി മാ​റി. ഹ​യ​ർ​സെ​ക്ക​ണ്ട​റി ആ​ൺ​കു​ട്ടി​ക​ളു​ടെ മോ​ണോ ആ​ക്ടും ക​സ​റി.

കേ​ര​ള ന​ട​ന​വും ക​ഥ​ക​ളി സം​ഗീ​ത​വും കൂ​ടി​യാ​ട്ട​വും വ​ഞ്ചി​പ്പാ​ട്ടും നാ​ട​ക​വും ക​ഥ​ക​ളി​യും പാ​ഠ​ക​വും നാ​ലാം നാ​ളി​ന്‍റെ​പ​ക​ൽ ക​ലാ കാ​ഴ്ച​ക​ളെ സ​മ്പ​ന്ന​മാ​ക്കി. കോ​ൽ​ക്ക​ളി​യും കു​ച്ചി​പ്പു​ടി​യും നാ​ടോ​ടി നൃ​ത്ത​വും സാ​യാ​ഹ്ന വേ​ദി​ക​ളെ നി​റം പി​ടി​പ്പി​ക്കും.നാ​ളെ ഒ​രു​പാ​ട് ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ല്ല. ഒ​ന്നാം വേ​ദി​യി​ൽ എ​ച്ച് എ​സ് എ​സ് നാ​ടോ​ടി നൃ​ത്തം.

വേ​ദി ര​ണ്ടി​ൽ ഹൈ​സ്കൂ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ കു​ച്ചി​പ്പു​ടി. വേ​ദി മൂ​ന്നി​ൽ എ​ച്ച്എ​സ്എ​സ് വ​ഞ്ചി​പ്പാ​ട്ട്.വേ​ദി അ​ഞ്ചി​ൽ ഹൈ​സ്കൂ​ൾ ഉ​റു​ദു സം​ഘ​ഗാ​നം. വേ​ദി എ​ട്ടി​ൽ എ​ച്ച്എ​സ്എ​സ് പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ഥ​ക​ളി സം​ഗീ​തം. വേ​ദി 14ൽ ​ഹൈ​സ്കൂ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ ശാ​സ്ത്രീ​യ സം​ഗീ​തം. പ​തി​ന​ഞ്ചാം വേ​ദി​യി​ൽ എ​ച്ച്എ​സ്എ​സ് നാ​ദ​സ്വ​രം. പ​തി​നെ​ട്ടാം വേ​ദി​യി​ൽ ഹൈ​സ്കൂ​ൾ വ​യ​ലി​ൻ പൗ​ര​സ്ത്യം എ​ന്നി​വ​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ള്ള​ത്.


64-ാമ​ത് കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ വൈ​കീ​ട്ട് നാ​ലി​ന് തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ എ​ക്‌​സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ക്കു​ക. സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ശി​ഷ്ടാ​തി​ഥി​യാ​യി ക​ലാ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്കാ​ൻ എ​ത്തു​ന്ന​ത് മ​ല​യാ​ള​ത്തി​ന്‍റെ ന​ട​ന വി​സ്മ​യം മോ​ഹ​ൻ​ലാ​ലാ​ണ്.

ക​ലോ​ത്സ​വ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി ഒ​ന്നാ​മ​തെ​ത്തു​ന്ന ജി​ല്ല​യ്ക്കു​ള്ള സ്വ​ർ​ണ്ണ​ക്ക​പ്പ് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മോ​ഹ​ൻ​ലാ​ലും ചേ​ർ​ന്നാ​ണ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി​മാ​രാ​യ ഡോ. ​ആ​ർ. ബി​ന്ദു, വി.​അ​ബ്ദു​റ​ഹി​മാ​ൻ, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​രും സാം​സ്കാ​രി​ക നാ​യ​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

റിപ്പോർട്ട്
റെ​നീ​ഷ് മാ​ത്യു
സി.​എ​സ്. ദീ​പു
ജി​ബി​ൻ കു​ര്യ​ൻ
ഡി. ​ദി​ലീ​പ്
ടി.​എ. കൃ​ഷ്ണ​പ്ര​സാ​ദ്
ഷൈ​നി ജോ​ൺ
സി.​ജി. ജി​ജാ​സ​ൽ
അ​ബി​ലി​ൻ കെ. ​എ​ബ്ര​ഹാം
രാ​ഹു​ൽ ഗോ​പി​നാ​ഥ്‌

ക്ലി​ക്ക്
ജ​യ്ദീ​പ് ച​ന്ദ്ര​ൻ
ജോ​ൺ മാ​ത്യു
അ​നി​ൽ കെ.​പു​ത്തൂ​ർ
ടി.​സി. ഷി​ജു​മോ​ൻ
ടോ​ജോ പി. ​ആന്‍റണി
അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ
കെ. ​കെ. അ​ർ​ജു​ന​ൻ

Related posts

Leave a Comment