തിരുവനന്തപുരം: സമുദായ നേതാക്കളോടുള്ള വെല്ലുവിളി വി.ഡി.സതീശൻ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതുമായി ബന്ധപ്പെട്ട സതീശന്റെ പരാമര്‍ശമാണ് വിവാദങ്ങൾക്ക് തുടക്കം.
തുടര്‍ന്ന് സതീശനെതിരെ വെള്ളാപ്പള്ളിയും എന്‍എസ്എസ് നേതാവ് ജി. സുകുമാരന്‍ നായരും രംഗത്തെത്തി. പിന്നാലെ വിശദീകരണവുമായി സതീശനും രംഗത്തെത്തിയിരുന്നു. സമുദായങ്ങളും മതങ്ങളും തമ്മിൽ ശത്രുത ഉണ്ടാകരുതെന്നും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കരുതെന്നുമാണ് കോൺഗ്രസ് നിലപാട്.
അത് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളതെന്നും സതീശൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമുദായ നേതാക്കളെ പിണക്കേണ്ടന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇവരെ പിണക്കിയാൽ നാലു ജില്ലകളിൽ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നും നേതാക്കൾ പറയുന്നു
