ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ ഷോ​ക്കേ​റ്റു​വീ​ണ കാ​ക്ക​യെ കൃ​ത്രി​മ ശ്വാ​സം ന​ൽ​കി ര​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ

​പാ​ലാ: കെ.​എം. മാ​ണി സ്മാ​ര​ക ഗ​വ​ണ്‍​മെ​ന്‍റ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ വൈ​ദ്യു​തി ലൈ​നി​ല്‍​നി​ന്നു ഷോ​ക്കേ​റ്റ് വീ​ണ കാ​ക്ക​യെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ കൃ​ത്രി​മ ശ്വാസം നൽ​കി ര​ക്ഷി​ച്ചു.ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത്രീ​ഫെ​യ്സി​ല്‍​നി​ന്നു വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് നി​ല​ത്തേ​ക്കു തെ​റി​ച്ചു​വീ​ണ കാ​ക്ക​യെ എ​സ്ടി​പി സൂ​പ്പ​ര്‍​വൈ​സ​ര്‍ സ​ജി​മോ​ന്‍ എ​ടു​ത്തെ​ങ്കി​ലും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ന്ന​പ്പോ​ഴാ​ണ് പാ​ര്‍​ടൈം സ്വീ​പ്പ​റാ​യ ഹ​രി​കു​മാ​ര്‍ മ​റ്റ​ക്ക​ര അ​തു​വ​ഴി വ​ന്ന​ത്.

സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​മാ​യ ഹ​രി​കു​മാ​ര്‍ ഉ​ട​ന്‍​ത​ന്നെ കാ​ക്ക​യെ എ​ടു​ത്ത് നെ​ഞ്ചി​ല്‍ ത​ട​വു​ക​യും തു​ട​ര്‍​ന്ന് വാ​യി​ല്‍ ശ്വാ​സം എ​ടു​ത്ത​ശേ​ഷം ശ​ക്തി​യാ​യി കാ​ക്ക​യു​ടെ വാ​യി​ലേ​ക്ക് ഊ​തു​ക​യു​മാ​യി​രു​ന്നു. പ​ല​വ​ട്ടം കാ​ക്ക​യു​ടെ വാ​യി​ലേ​ക്ക് ശ്വാ​സം കൊ​ടു​ത്ത​പ്പോ​ള്‍ കാ​ക്ക​യ്ക്ക് ശ്വാ​സ​ത​ട​സം മാ​റി.​

ആ​ശു​പ​ത്രി പ​രി​സ​രം വീ​ക്ഷി​ക്കാ​ന്‍ അ​തു​വ​ഴി​യെ​ത്തി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​അ​ഭി​ലാ​ഷ് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ൽ​കി. കാ​ലു​കൊ​ണ്ട് ഇ​റു​ക്കി​പ്പി​ടി​ച്ചി​രു​ന്ന കാ​ക്ക പ​തി​യെ കാ​ല്‍​വി​ര​ല്‍ അ​യ​യ്ക്കു​ക​യും ചു​ണ്ടു​കൊ​ണ്ട് വേ​ദ​നി​ക്കാ​ത്ത വി​ധം കൈ​യി​ല്‍ കൊ​ത്തു​ക​യും ചെ​യ്ത​പ്പോ​ള്‍ ഹ​രി​കു​മാ​ര്‍ ക​ക്ക​യെ നി​ല​ത്തേ​ക്ക് ഇ​റ​ക്കി വി​ടു​ക​യും കാ​ക്ക പ​റ​ന്നു പോ​കു​ക​യും ചെ​യ്തു.

പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടു​വ​ര്‍​ഷ​ക്കാ​ല​മാ​യി പാ​ര്‍​ടൈം സ്വീ​പ്പ​റാ​യി ജോ​ലി​ചെ​യ്യു​ന്ന മ​റ്റ​ക്ക​ര ഐ​ക്ക​ര​ക്കു​ഴി വീ​ട്ടി​ല്‍ ഹ​രി​കു​മാ​ര്‍ പാ​ലാ അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ല്‍ അ​ഞ്ചു വ​ര്‍​ഷ​ക്കാ​ല​മാ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ് സേ​ന​യി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ശു​ചി​ത്വ​മി​ഷ​ന്‍ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കൂ​ടി​യാ​ണ് ഹ​രി​കു​മാ​ര്‍.

പ​ക്ഷി​യാ​ണെ​ങ്കി​ലും ഒ​രു ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലു​ള്ള ചാ​രി​താര്‌​ഥ്യ​ത്തി​ലാ​ണ് ഹ​രി​കു​മാ​ര്‍. സം​ഭ​വ​മ​റി​ഞ്ഞ് അ​വി​ടെ​യെ​ത്തി​യ​വ​ര്‍ ഹ​രി​കു​മാ​റി​നെ അ​നു​മോ​ദി​ക്കാ​നും മ​റ​ന്നി​ല്ല.

Related posts

Leave a Comment