മോ​ർ​ഫ് ചെ​യ്ത അ​ശ്ലീ​ല​ചി​ത്ര​ങ്ങ​ളും ഭീ​ഷ​ണി​കോ​ളു​ക​ളും മെ​സേ​ജു​ക​ളും; ലോ​ൺ ആ​പ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി; മ​ര​ണ​ശേ​ഷ​വും ഫോ​ണി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം

പാ​ല​ക്കാ​ട്: ലോ​ണ്‍ ആ​പ്പി​ല്‍ ​നി​ന്നു​ള്ള ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നു പ​രാ​തി. ചി​റ്റൂ​ര്‍ മേ​നോ​ന്‍​പാ​റ ന​ല്ലു​വീ​ട്ടു​ച​ള്ള​യി​ല്‍ പ​രേ​ത​നാ​യ ശി​വ​ന്‍റെ മ​ക​ന്‍ എ​സ്. അ​ജീ​ഷ് (37) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം തൂ​ങ്ങി​മ​രി​ച്ച​ത്.

റൂ​ബി​ക് മ​ണി എ​ന്ന ആ​പ്പി​ന്‍റെ പേ​രി​ലാ​ണു ഭീ​ഷ​ണി വ​ന്ന​തെ​ന്നു കു​ടും​ബം ആ​രോ​പി​ച്ചു. ലോ​ണ്‍ ആ​പ്പി​ല്‍ തി​രി​ച്ച​ട​വ് വൈ​കി​യ​തോ​ടെ അ​ജീ​ഷി​ന്‍റെ മോ​ര്‍​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

തി​രി​ച്ച​ട​വ് വൈ​കി​യ​തോ​ടെ പ​ല ന​മ്പ​റു​ക​ളി​ല്‍​നി​ന്നും ഭീ​ഷ​ണി​കോ​ളു​ക​ളും മെ​സേ​ജു​ക​ളും വ​രാ​ന്‍ തു​ട​ങ്ങി. ജോ​ലി​സ്ഥ​ല​ത്തു വ​രും, ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കും, അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കും തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് അ​ജീ​ഷി​നു വ​ന്ന​ത്. ഇ​തി​ല്‍ ഭ​യ​ന്ന അ​ജീ​ഷ് തി​ങ്ക​ളാ​ഴ്ച ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു സ​ഹോ​ദ​ര​ന്‍ സു​ജീ​ഷ് പ​റ​ഞ്ഞു.

എ​ല്ലാ ആ​ഴ്ച​യും ആ​യി​രം രൂ​പ​വ​ച്ച് അ​ട​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് അ​ജീ​ഷ് 6,000 രൂ​പ ലോ​ണെ​ടു​ത്ത​ത്. തി​രി​ച്ച​ട​വ് വൈ​കി. മാ​ത്ര​മ​ല്ല അ​ജീ​ഷി​ന്‍റെ ഫോ​ണി​ലെ കോ​ണ്‍​ടാ​ക്ടു​ക​ള്‍ മു​ഴു​വ​നും അ​വ​ര്‍ എ​ടു​ത്തി​രു​ന്നു.

ഇ​തി​ന്‍റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് യു​വാ​വി​ന് അ​യ​യ്ക്കു​ക​യും ചെ​യ്തു. അ​ജീ​ഷ് ആ​ത്മ​ഹ​ത്യ​ചെ​യ്യാ​നു​ള്ള കാ​ര​ണം സം​ബ​ന്ധി​ച്ചു ബ​ന്ധു​ക്ക​ള്‍​ക്ക് അ​റി​വി​ല്ലാ​യി​രു​ന്നു. തു​ട​ര്‍​ന്നും ഭീ​ഷ​ണി​സ​ന്ദേ​ശ​ങ്ങ​ളും അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ളും വ​ന്ന​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ള്‍​ക്കു സം​ഭ​വം മ​ന​സി​ലാ​യ​ത്. ഇ​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

അ​ന​ധി​കൃ​ത ലോ​ണ്‍ ആ​പ്പ് ഉ​ട​മ​ക​ള്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​നി ആ​ര്‍​ക്കും ഈ ​ഗ​തി വ​ര​രു​തെ​ന്നും അ​ജീ​ഷി​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു.

Related posts

Leave a Comment