പാ​ല​ക്ക​യം-​കോ​ട്ട​യം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മൂ​ന്നു​പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു; 1994 ബ​സ് അ​നു​വ​ദി​ച്ച​ത് മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള

ക​ല്ല​ടി​ക്കോ​ട്: കോ​ട്ട​യ​ത്തെ​യും പാ​ല​ക്ക​യ​ത്തെ മ​ല​യോ​ര​കു​ടി​യേ​റ്റ​ജ​ന​ത​യെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ക്ക​യം-​കോ​ട്ട​യം കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മൂ​ന്നു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടു. 1994 ജ​നു​വ​രി 20 ന് ​അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യാ​ണ് പാ​ല​ക്ക​യം-​കോ​ട്ട​യം സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് അ​നു​വ​ദി​ച്ച​ത്. മ​ല​യോ​ര​ജ​ന​ത​യു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്.

മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പ്ര​ധാ​ന കു​ടി​യേ​റ്റ​മേ​ഖ​ല​കൂ​ടി​യാ​ണ് പാ​ല​ക്ക​യം. കൂ​ടാ​തെ കാ​ഞ്ഞി​ര​പ്പു​ഴ, ഇ​രു​മ്പ​ക​ച്ചോ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലും പാ​ലാ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ നി​ര​വ​ധി​യു​ണ്ട്. വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ നാ​ട്ടി​ലേ​ക്കു​പോ​കാ​നാ​യി ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഏ​റെ യാ​ത്രാ​ക്ലേ​ശ​മ​നു​ഭ​വി​ച്ചി​രു​ന്നു. ബ​സ് അ​നു​വ​ദി​ച്ചു​കി​ട്ടി​യ​തോ​ടെ ഇ​തി​നു പ​രി​ഹാ​ര​മാ​യി.

രാ​വി​ലെ പു​റ​പ്പെ​ട്ട് രാ​ത്രി തി​രി​ച്ചെ​ത്തു​ന്ന സ​ർ​വീ​സി​ൽ​നി​ന്ന് ന​ല്ല വ​രു​മാ​ന​വും ല​ഭി​ച്ചി​രു​ന്നു. കോ​ട്ട​യം ഡി​പ്പോ​യു​ടേ​താ​ണ് ബ​സ്. മ​റ്റു​ജി​ല്ല​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും സ​ർ​വീ​സ് ഏ​റെ ഗു​ണ​ക​ര​മാ​ണ്. കോ​വി​ഡ് സ​മ​യ​ത്തും ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡ് നി​ർ​മാ​ണ​സ​മ​യ​ത്തും ബ​സ് സ​ർ​വീ​സ് ത​ട​സ​പ്പെ​ട്ടി​രു​ന്നു. ജ​ന​കീ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്ന് വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചു.

രാ​വി​ലെ 4.15-ന് ​പാ​ല​ക്ക​യ​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് മ​ണ്ണാ​ർ​ക്കാ​ട്ടെ​ത്തി​യ​ശേ​ഷം 11 മ​ണി​യോ​ടെ കോ​ട്ട​യം ഡി​പ്പോ​യി​ലെ​ത്തും. ഉ​ച്ച​യ്ക്ക് 12.15 ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 8.30 ന് ​പാ​ല​ക്ക​യ​ത്ത് തി​രി​ച്ചെ​ത്തും. ബ​സ് ഇ​വി​ടെ നി​ർ​ത്തി​യി​ടു​ക​യാ​ണ്. ഇ​ത്ര​യും വ​ർ​ഷ​ത്തെ യാ​ത്ര​യ്ക്കി​ടെ മൂ​ന്നു​ത​വ​ണ​യാ​ണ് ബ​സ് മാ​റി​യി​ട്ടു​ള്ള​ത്.

ആ​ദ്യ​കാ​ല​ത്ത് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് ആ​യി​രു​ന്നു. പി​ന്നീ​ട് ര​ണ്ടു​വ​ർ​ഷം സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. കോ​വി​ഡി​നു​ശേ​ഷം സ്വി​ഫ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ലേ​ക്കും മാ​റി.

32 വ​ർ​ഷം പൂ​ർ​ത്തി​യാ​യ സ​ർ​വീ​സി​ന് ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ഞ്ഞി​ര​പ്പു​ഴ പ​ള്ളി​പ്പ​ടി​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ വി​ക​സ​ന​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​വും ന​ൽ​കി. ബ​സ് ഡ്രൈ​വ​ർ ബാ​ബു​ക്കു​ട്ട​ൻ, ക​ണ്ട​ക്ട​ർ പ്രി​ൻ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി അ​ഡ്വൈ​സ​റി ബോ​ർ​ഡം​ഗം മോ​ൻ​സി തോ​മ​സ്, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ്, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment