ടി​പ്പ് ആ​യി 5 രൂ​പ കൊ​ടു​ത്തു, വാ​ങ്ങാ​തെ റാ​പ്പി​ഡോ ഡ്രൈ​വ​ർ; ഭി​ക്ഷ​ക്കാ​ര​ൻ പോ​ലും അ​ഞ്ച് രൂ​പ ഇ​ക്കാ​ല​ത്ത് വാ​ങ്ങി​ല്ലെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ന​മ്മ​ളി​ൽ പ​കു​തി ആ​ളു​ക​ളെ​ങ്കി​ലും ടി​പ്പ് കൊ​ടു​ക്കാ​റു​ണ്ട്. അ​തി​പ്പോ ഹോ​ട്ട​ലി​ൽ ആ​യാ​ലും സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യാ​ലും ഡെ​ലി​വ​റി ബോ​യി​ക്കാ​ണെ​ങ്കി​ലു​മൊ​ക്കെ എ​പ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ ടി​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ടാ​കും. കാ​ൺ​പൂ​രി​ലെ ഒ​രു റാ​പ്പി​ഡോ ഡ്രൈ​വ​ർ ടി​പ്പ് ല​ഭി​ച്ചി​ട്ടും അ​ത് നി​ര​സി​ച്ചു എ​ന്ന് പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്.

ആ​യു​ഷ് എ​ന്ന യു​വാ​വ് യാ​ത്ര​യ്ക്കാ​യി റാ​പ്പി​ഡോ തെ​ര​ഞ്ഞെ​ടു​ത്തു. കാ​ൺ​പൂ​രി​ലേ​ക്കാ​ണ് ആ​യു​ഷി​നു പോ​കേ​ണ്ടി​യി​രു​ന്ന​ത്. 55 രൂ​പ ആ​യി​രു​ന്നു ചാ​ർ​ജ്. കാ​ൺ​രൂ​രി​ലെ​ത്തി​യ ശേ​ഷം ആ​യു​ഷ് ത​ന്‍റെ റാ​പ്പി​ഡോ ഡ്രൈ​വ​ർ​ക്കാ​യി 60 രൂ​പ കൊ​ടു​ത്തു. എ​ന്നാ​ൽ ഡ്രൈ​വ​ർ അ​ത് വാ​ങ്ങാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

ആ​യു​ഷ് റാ​പ്പി​ഡോ ഡ്രൈ​വ​റു​ടെ പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ചു. കാ​ൺ​പൂ​രി​ലു​ള്ള ആ​ളു​ക​ൾ ഇ​നി​യും ടി​പ്പ് എ​ന്താ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടി​ല്ല. എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​യു​ഷി​ന്‍റെ വി​മ​ർ​ശ​നം. എ​ന്നാ​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത് ആ​യു​ഷി​നു ത​ന്നെ വി​ന ആ​യി.

ഭി​ക്ഷ​ക്കാ​ർ പോ​ലും ഇ​ക്കാ​ല​ത്ത് പ​ത്ത് രൂ​പ​യി​ൽ കു​റ​വ് വാ​ങ്ങി​ല്ല​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ ​സ്ഥാ​ന​ത്ത് ആ ​ഡ്രൈ​വ​ർ ചെ​യ്ത​ത് എ​ന്തു​കൊ​ണ്ടും വ​ള​രെ ന​ല്ല കാ​ര്യ​മാ​ണെ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്.

Related posts

Leave a Comment