കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയെ തേടി പത്മഭൂഷനെത്തിയിരിക്കുകയാണ്. ഇന്നലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ മമ്മൂട്ടിയെ തേടിയെത്തിയത്.
പുരസ്കാര നേട്ടത്തില്‍ രാജ്യത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. തനിക്ക് പുരസ്കാരം നല്കി ആദരിച്ച മാതൃരാജ്യത്തിന് നന്ദി പറഞ്ഞ മമ്മൂട്ടി എല്ലാവര്ക്കും റിപ്പബ്ലിക് ദിന ആശംസകളും നേര്‍ന്നു
‘മാതൃരാജ്യത്തിനു നന്ദി. ‘പത്മഭൂഷന്‍’ സിവിലിയന്‍ ബഹുമതി നല്കി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്ക്കും റിപ്പബ്ലിക് ദിന ആശംസകള്‍’ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്,
