സ്പൈ​ഡ​ർ​മാ​നൊ​ക്കെ ഇ​നി അ​ങ്ങോ​ട്ട് മാ​റി നി​ന്നാ​ട്ടെ..101 നി​ല കെ​ട്ടി​ടം ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ കീ​ഴ​ട​ക്കി ഹ​ന്നോ​ൾ​ഡ്

സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ 101 നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വ​ലി​ഞ്ഞു​ക​യ​റി അ​മേ​രി​ക്ക​ൻ ക്ലൈം​ബ​ർ അ​ല​ക്സ് ഹ​ന്നോ​ൾ​ഡ്. താ​യ്‌​വാ​നി​ലെ താ​യ്പെ​യി​ൽ 508 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ‘താ​യ്പെ​യ് 101’ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലെ​ത്താ​ൻ 91 മി​നി​ട്ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി​വ​ന്ന​ത്. വ​ട​മോ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ കൈ ​മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ക​യ​റ്റം.

സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​തെ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി പ്ര​ശ​സ്തി നേ​ടി​യ വ്യ​ക്തി​യാ​ണ് ഹ​ന്നോ​ൾ​ഡ്. താ​യ്‌​വാ​ൻ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യോ​ടെ​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ സാ​ഹ​സം. ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ നേ​രി​ട്ടു ക​ണ്ട​തി​നു പു​റ​മേ നെ​റ്റ്ഫ്ലി​ക്സി​ൽ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു. ചൈ​ന​യു​ടെ അ​ധി​നി​വേ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന താ​യ്‌‌​വാ​നെ ലോ​ക​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​തി​ൽ പ്ര​സി​ഡ​ന്‍റ് ലാ​യ് ചിം​ഗ് അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വം ഹ​ന്നോ​ൾ​ഡി​നു ന​ന്ദി​പ​റ​ഞ്ഞു.

‌2004 മു​ത​ൽ 2010 വ​രെ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​യി​രു​ന്നു താ​യ്പെ​യ് 101. സ്പൈ​ഡ​ർ​മാ​ർ എ​ന്നു​വി​ളി​ക്കു​ന്ന ഫ്ര​ഞ്ച് ക്ലൈം​ബ​ർ അ​ല​ൻ റോ​ബ​ർ​ട്ട് 2004ൽ ​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ക​യ​റി​യി​രു​ന്നു.

Related posts

Leave a Comment