പു​ണ്യ​ന​ദി​യാം പ​മ്പ…. തീ​ര്‍​ത്ഥാ​ട​ന​കാ​ല​ത്ത് പ​മ്പാ​ന​ദി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ആ​ചാ​ര​മ​ല്ല; വെ​റും അ​ന്ധ​വി​ശ്വാ​സം; പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ക​ട​മ

കൊ​ച്ചി: ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​ന​കാ​ല​ത്ത് പ​മ്പാ​ന​ദി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി കേ​ര​ള ഹൈ​ക്കോ​ട​തി.

പ​മ്പാ​ന​ദി​യി​ലെ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നാ​യി ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ന്‍, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. പ​മ്പ​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ഏ​തെ​ങ്കി​ലും മ​ത​പ​ര​മാ​യ ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും വെ​റും അ​ന്ധ​വി​ശ്വാ​സ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ന​ദി​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ന്ന​ത് പ​മ്പ​യു​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ക​യും ജ​ല​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത് പ​രി​സ്ഥി​തി​ക്ക് ഗു​രു​ത​ര​മാ​യ ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്നു.

തീ​ര്‍​ത്ഥാ​ട​ക​ര്‍ പ​മ്പ​യി​ല്‍ വ​സ്ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് വി​പു​ല​മാ​യ പ്ര​ചാ​ര​ണം ന​ട​ത്ത​ണം. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ക്യൂ ​കോം​പ്ല​ക്‌​സു​ക​ളി​ലും പ​മ്പ​യി​ലും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റു​ക​ള്‍ ന​ല്‍​ക​ണം.

വ​സ്ത്ര​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കാ​നാ​യി പ​മ്പ​യി​ല്‍ ഓ​രോ 50 മീ​റ്റ​റി​ലും വ​ലി​യ ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്ക​ണം. ഈ ​ബി​ന്നു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് വൃ​ത്തി​യാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വ​സ്ത്രം ന​ദി​യി​ല്‍ എ​റി​യു​ന്ന​ത് ത​ട​യാ​ന്‍ വോ​ള​ന്‍റി​യ​ര്‍​മാ​രെ​യും പോ​ലീ​സി​നെ​യും നി​യോ​ഗി​ക്ക​ണം. സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ വ​ഴി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

മു​ന്‍​പ​ത്തെ ഉ​ത്ത​ര​വു​ക​ള്‍ പ്ര​കാ​രം പ​മ്പ മ​ലി​ന​മാ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ വാ​ട്ട​ര്‍ ആ​ക്ട് പ്ര​കാ​രം ഒ​ന്ന​ര വ​ര്‍​ഷം മു​ത​ല്‍ ആ​റ് വ​ര്‍​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്നും കോ​ട​തി ഓ​ര്‍​മി​പ്പി​ച്ചു. പ​മ്പാ​ന​ദി​യു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​ത് അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ക​ട​മ​യാ​ണെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment