ശ​നീ​ശ്വ​ര​ൻ ക്ഷേ​ത്ര​ത്തി​ലെ വി​ള​ക്ക് മോ​ഷ​ണം; വി​ള​ക്ക് ഷി​ബു അ​റ​സ്റ്റി​ൽ; ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത് അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ വി​ള​ക്ക്

പാ​ല​ക്കാ​ട്: നൂ​റ​ണി വി​ത്തു​ണി ശ​നീ​ശ്വ​ര​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് അ​മ്പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന നി​ല​വി​ള​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ.

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്ന വി​ള​ക്ക് ഷി​ബു​വി​നെ​യാ​ണ് പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.അ​റ​സ്റ്റി​ലാ​യ പ്ര​തി പ​ച്ച​ക്ക​റി ക​ച്ച​വ​ട​ത്തി​നാ​യി പാ​ല​ക്കാ​ട്ട് പ​ല സ്ഥ​ല​ങ്ങ​ളി​ൽ പോ​വു​ക​യും അ​മ്പ​ല​ങ്ങ​ൾ നോ​ക്കി​വ​ച്ച് ക​ള​വു ന​ട​ത്തു​ക​യു​മാ​ണ് രീ​തി. മോ​ഷ്ടി​ച്ചു​ല​ഭി​ക്കു​ന്ന പ​ണം മ​ദ്യ​പാ​ന​ത്തി​നും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും വേ​ണ്ടി​യാ​ണ് പ്ര​തി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​പി​ൻ​കു​മാ​ർ, എ​സ്ഐ എം. ​സു​നി​ൽ, വി. ​ഹേ​മ​ല​ത, വി, ​സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്, വി​നോ​ദ്, രാ​ജീ​ദ്, അ​ജി​ത്ത്, ഷാ​ലു എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment