ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​ടെ ദു​രൂ​ഹ മ​ര​ണം: സ്വ​ർ​ണ്ണ​വ്യാ​പാ​രി​യു​ടെ ഭീ​ഷ​ണി മ​ക​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്നു; അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ

കൊ​ല്ലം : ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി. ആ​ല​പ്പു​ഴ അ​ന്ധ​കാ​ര​ത​ഴി സ്വ​ദേ​ശി​നി പാ​ല്യ​ത്തൈ​യ്യി​ൽ സാ​ജ​ൻ ആ​ന്‍റ​ണി​യു​ടെ മ​ക​ൾ ഫെ​ബി​ന സാ​ജ (26) ന്‍റെ ദു​രൂ​ഹ മ​ര​ണം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൊ​ല്ല​ത്തെ സ്വ​കാ​ര്യ​ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ഫെ​ബി​ന പ​രീ​ക്ഷ​യ്ക്കാ​യി കൊ​ട്ടി​യ​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ര​വേ ക​ഴി​ഞ്ഞ 18ന് ​രാ​വി​ലെ മു​റി​യു​ടെ ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​യും നി​ല​വി​ൽ കൊ​ല്ല​ത്ത് താ​മ​സി​ച്ച് സ്വ​ർ​ണ​ക്ക​ട ന​ട​ത്തു​ന്ന പ്ര​ദീ​പ് എ​ന്ന​യാ​ളു​ടെ ഭീ​ഷ​ണി ഫെ​ബി​ന​യ്ക്കെ​തി​രെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും മു​മ്പ് പ​ല​ത​വ​ണ ഇ​യാ​ൾ ഫെ​ബി​ന​യെ വ​ധി​ക്കു​വാ​ൻ ശ്ര​മി​ച്ചി​രു​ന്നു എ​ന്നും ബ​ന്ധു​ക്ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് മാ​താ​പി​താ​ക്ക​ൾ എ​ത്തു​ന്ന​തി​നു മു​മ്പ് പോ​സ്റ്റ്മോ​മോ​ർ​ട്ട​വും മ​റ്റു ന​ട​പ​ടി​ക​ളും തി​ടു​ക്ക​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​തും മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു . കൂ​ടാ​തെ മൃ​ത​ദേ​ഹ​ത്തി​ൽ മു​ട്ടു​സൂ​ചി കൊ​ണ്ട് കു​ത്തി​യ പാ​ടു​ക​ളും ചു​ണ്ടി​ൽ മു​ട്ടു​സൂ​ചി കു​ത്തി ത​റ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ നി​ര​ന്ത​ര ശ​ല്യം മൂ​ലം പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം പ​രീ​ക്ഷ​യ്ക്കാ​യി മാ​ത്രം കൊ​ല്ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഫെ​ബി​ന​യു​ടെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക്രൈം​വി​ഭാ​ഗ​ത്തോ​ട് അ​ന്വ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബ​ന്ധു​ക്ക​ളെ അ​റി യി​ച്ചു.

Related posts

Leave a Comment