ദ​ലൈ​ലാ​മ​യ്ക്കും സ്പില്‍​ബ​ര്‍​ഗി​നും ആദ്യ ഗ്രാമി

ലോ​സ് ആ​ഞ്ച​ല​സ്: ടി​ബ​റ്റ​ന്‍ ആ​ത്മീ​യ ഗു​രു ദ​ലൈ​ലാ​മ​യ്ക്കും അ​മേ​രി​ക്ക​ന്‍ സം​വി​ധാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്പി​ല്‍​ബ​ര്‍​ഗി​നും ആ​ദ്യ​മാ​യി ഗ്രാ​മി പു​ര​സ്കാ​രം. മി​ക​ച്ച ഓ​ഡി​യോ ബു​ക്ക്, ന​രേ​ഷ​ന്‍, സ്റ്റോ​റി ടെ​ല്ലിം​ഗ് ആ​ന്‍​ഡ് റി​ക്കാ​ഡിം​ഗ് എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് ദ​ലൈ​ലാ​മ നേ​ടി​യ​ത്. ‘മെ​ഡി​റ്റേ​ഷ​ന്‍​സ്: ദ ​റി​ഫ്ല​ക്ഷ​ന്‍​സ് ഓ​ഫ് ഹി​സ് ഹോ​ളി​ന​സ് ദ ​ദ​ലൈ​ലാ​മ’ എ​ന്ന സ്‌​പോ​ക്ക​ണ്‍- വേ​ര്‍​ഡ് ആ​ല്‍​ബ​മാാ​ണു പു​ര​സ്‌​കാ​രം നേ​ടി​യ​ത്.

സ​മാ​ധാ​നം, ക​രു​ണ, മാ​ന​വി​ക​ത​യു​ടെ ഐ​ക്യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ധ്യാ​ന​ചി​ന്ത​ക​ളു​മാ​ണ് ആ​ല്‍​ബ​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. “ഇ​തൊ​രു വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​മാ​യി ഞാ​ന്‍ കാ​ണു​ന്നി​ല്ല, മ​റി​ച്ച് സ​മാ​ധാ​ന​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു​മു​ള്ള ന​മ്മു​ടെ കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് കാ​ണു​ന്ന​ത്’’ -ദ​ലൈ​ലാ​മ പ്ര​തി​ക​രി​ച്ചു. ദ​ലൈ​ലാ​മ​യ്ക്ക് വേ​ണ്ടി ഗാ​യ​ക​ന്‍ റൂ​ഫ​സ് വെ​യ്ന്റൈ​റ്റ് അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ചു.

‘മ്യൂ​സി​ക് ഫോ​ര്‍ ജോ​ണ്‍ വി​ല്യം​സ്’ മി​ക​ച്ച സം​ഗീ​ത സി​നി​മ​യ്ക്കു​ള്ള പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സ്റ്റീ​വ​ന്‍ സ്പി​ല്‍​ബ​ര്‍​ഗ് ത​ന്‍റെ ആ​ദ്യ ഗ്രാ​മി അ​വാ​ര്‍​ഡ് നേ​ടി​യ​ത്. ഇ​തോ​ടെ എ​മ്മി, ഗ്രാ​മി, ടോ​ണി, ഓ​സ്‌​ക​ര്‍ എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി ഇ​ഗോ​ട്ട് ക്ല​ബ്ബി​ൽ സ്പി​ല്‍​ബ​ര്‍​ഗ് അം​ഗ​മാ​യി. കൊ​റി​യ​ന്‍ ബാ​ന്‍​ഡാ​യ ‘കെ-​പോ​പ്പ് ഡീ​മ​ണ്‍ ഹ​ണ്ടേ​ഴ്‌​സി’​ലെ ‘ഗോ​ള്‍​ഡ​ന്‍’ എ​ന്ന ഗാ​നം മി​ക​ച്ച ഗാ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​വും നേ​ടി.

അ​മേ​രി​ക്ക​ന്‍ റാ​പ്പ​ര്‍ കെ​ന്‍​ഡ്രി​ക് ലാ​മ​ര്‍ റാ​പ്പ് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ കെ​ന്‍​ഡ്രി​ക് ലാ​മ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​മി അ​വാ​ര്‍​ഡു​ക​ള്‍ (27 എ​ണ്ണം) നേ​ടി​യ റാ​പ്പ​റാ​യി മാ​റി.

Related posts

Leave a Comment