ഇ​ന്ത്യ-​അ​മേ​രി​ക്ക ച​രി​ത്ര വ്യാ​പാ​ര ക​രാ​ർ: തീ​രു​വ 50 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 18 ആ​യി കു​റ​യും; ചൈ​ന​യെ​യും പാ​കി​സ്ഥാ​നെ​യും പി​ന്നി​ലാ​ക്കി ഇ​ന്ത്യ

വാ​ഷിം​ഗ്ട​ൺ/​ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്തു വ​ൻ ച​ല​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ ധാ​ര​ണ​യാ​യി. നി​ല​വി​ൽ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യി​രു​ന്ന 50 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​മ്മ​തി​ച്ചു. റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി ഇ​ന്ത്യ പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ഉ​പാ​ധി​യി​ലാ​ണു ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​നം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നു പി​ന്നാ​ലെ ട്രം​പ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റ​ഷ്യ​ക്കു പ​ക​രം അ​മേ​രി​ക്ക​യി​ൽ നി​ന്നും വെ​ന​സ്വേ​ല​യി​ൽ നി​ന്നും ഇ​ന്ത്യ എ​ണ്ണ വാ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ക്കു​ള്ള നേ​ട്ട​ങ്ങ​ൾ
ക​രാ​റോ​ടെ ഏ​ഷ്യ​യി​ലെ പ്ര​മു​ഖ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക​ളി​ൽ​വ​ച്ച് അ​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തീ​രു​വ ല​ഭി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ മാ​റും. ചൈ​ന, പാ​കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ ഇ​നി വ​ലി​യ മ​ത്സ​ര​ക്ഷ​മ​ത ല​ഭി​ക്കും. പാ​കി​സ്ഥാ​ൻ 19 ശ​ത​മാ​നം, ബം​ഗ്ലാ​ദേ​ശ് 20 ശ​ത​മാ​നം, വി​യ​റ്റ്നാം 20 ശ​ത​മാ​നം, ചൈ​ന 37 ശ​ത​മാ​നം, ബ്ര​സീ​ൽ 50 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പു​തു​ക്കി​യ തീ​രു​വ നി​ര​ക്കു​ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം
ക​രാ​റി​നെ അ​തി​യാ​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ച്ച​ത്. “ര​ണ്ടു വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​തു ജ​ന​ങ്ങ​ൾ​ക്കു വ​ലി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു ന​ൽ​കും. 140 കോ​ടി ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് ന​ന്ദി അ​റി​യി​ക്കു​ന്നു…’, പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ക​രാ​റി​ലെ പ്ര​ധാ​ന നി​ബ​ന്ധ​ന​ക​ൾ
യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽ​നി​ന്ന് ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​ത് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ക​രാ​റി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​ബ​ന്ധ​ന. 500 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം മൂ​ല്യ​മു​ള്ള അ​മേ​രി​ക്ക​ൻ ഊ​ർ​ജം (ക​ൽ​ക്ക​രി ഉ​ൾ​പ്പെ​ടെ), സാ​ങ്കേ​തി​ക​വി​ദ്യ, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ വാ​ങ്ങും.

അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വ്യാ​പാ​ര ത​ട​സ​ങ്ങ​ളും നി​കു​തി​യും ഘ​ട്ടം ഘ​ട്ട​മാ​യി പൂ​ജ്യം നി​ര​ക്കി​ലേ​ക്ക് കു​റ​യ്ക്കു​മെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

പു​തി​യ നി​കു​തി​നി​ര​ക്കു​ക​ൾ എ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന കാ​ര്യ​ത്തി​ൽ വൈ​റ്റ് ഹൗ​സ് ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. റ​ഷ്യ​യി​ൽ നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി നി​ർ​ത്താ​ൻ എ​ത്ര സ​മ​യ​പ​രി​ധി ഇ​ന്ത്യ​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന കാ​ര്യ​ത്തി​ലും ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. അ​തേ​സ​മ​യം, ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷ്യ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment