മു​​​മ്പു ക​​​ണ്ടി​​​ട്ടി​​​ല്ല! ഇവനാണ് കഷണ്ടിത്തലയന്‍ കൊക്ക്; കണ്ടെത്തിയത് ആറളം ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ

ഇ​​​രി​​​ട്ടി: ആ​​​റ​​​ളം വൈ​​​ൽ​​​ഡ്‌​​​ലൈ​​​ഫ് ഡി​​​വി​​​ഷ​​​നി​​​ലെ ആ​​​റ​​​ളം, കൊ​​​ട്ടി​​​യൂ​​​ർ ‌വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ത്തിവ​​​ന്ന പ​​​ക്ഷി സ​​​ർ​​​വേ​​​യി​​​ൽ മു​​​മ്പു ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത ക​​​ഷ​​​ണ്ടി​​​ത്ത​​​ല​​​യ​​​ൻ കൊ​​​ക്ക്( (Black-headed Ibis) ഉ​​​ൾ​​​പ്പെ​​​ടെ 176 പ​​​ക്ഷി ജാ​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്തി.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്നുവ​​​ന്ന ഇ​​രു​​പ​​ത്തൊ​​ന്നാ​​മ​​​ത് പ​​​ക്ഷി സ​​​ർ​​​വേ അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ 176 പ​​​ക്ഷി​​​ജാ​​​തി​​​ക​​​ള​​​ട​​​ക്കം മൊ​​​ത്തം 240 പ​​​ക്ഷി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം ആ​​​റ​​​ള​​​ത്തു​​​ള്ള​​​താ​​​യി വ്യ​​​ക്ത​​​മാ​​​യെ​​​ന്ന് ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ വി. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യി 55 പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​ർ സ​​​ർ​​​വേ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ത്യ​​​യി​​​ൽ​​ത്ത​​​ന്നെ ആ​​​റ​​​ളം വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ക്ഷി സമ്പ​​​ത്തി​​​നെ​​​പ്പ​​​റ്റി ഇ​​​ത്ത​​​ര​​​ത്തി​​​ൽ ശാ​​​സ്ത്രീ​​​യ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ആ​​​റ​​​ളം, കൊ​​​ട്ടി​​​യൂ​​​ർ വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ങ്ങ​​​ളി​​​ലെ പ​​​ത്തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ത്തു ഗ്രൂ​​​പ്പാ​​​യി പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​രെ വി​​​ന്യ​​​സി​​​ച്ച് ഒ​​​രേ സ​​​മ​​​യ​​​ത്താ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്തി​​​യ​​​ത്.

സ​​​ങ്കേ​​​ത​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രും വാ​​​ച്ച​​​ർ​​​മാ​​​രും പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​ർ​​​ക്കു വേ​​​ണ്ട പി​​​ന്തു​​​ണ ന​​​ൽ​​​കി.

ഇ​​​ന്ന​​​ലെ ആ​​​റ​​​ളം അ​​​സി. വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ എ​​​ൻ. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ൽ നി​​​രീ​​​ക്ഷ​​​ക സം​​​ഘ​​​ങ്ങ​​​ൾ അ​​​വ​​​രു​​​ടെ വ​​​നാ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു.

വ​​​യ​​​നാ​​​ട് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജ് ല​​​ക്ച​​​റ​​​ർ ഡോ. ​​​റോ​​​ഷ്നാ​​​ഥ് ര​​​മേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​വേ ഡാ​​​റ്റാ വി​​​വ​​​ര​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി.

സെ​​​ക്‌​​​ഷ​​​ൻ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ വി​​​നു കാ​​​യ​​​ലോ​​​ട​​​ൻ, പ​​​ക്ഷി നി​​​രീ​​​ക്ഷ​​​ക​​​രാ​​​യ സി. ​​​ശ​​​ശി​​​കു​​​മാ​​​ർ, ഡോ. ​​​റോ​​​ഷ്നാ​​​ഥ് ര​​​മേ​​​ഷ്, സ​​​ത്യ​​​ൻ മേ​​​പ്പ​​​യൂ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ർ​​​വേ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ആ​​​റ​​​ളം വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ൻ വി. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, അ​​​സി. വാ​​​ർ​​​ഡ​​​ൻ എ​​​ൻ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഡെ​​​പ്യൂ​​​ട്ടി റെ​​​യ്ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ പ്ര​​​ദീ​​​പ​​​ൻ കാ​​​രാ​​​യി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​ൻ വൈ​​​ൽ​​​ഡ് ലൈ​​​ഫ് ചീ​​​ഫ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ കെ.​​​വി. ഉ​​​ത്ത​​​മ​​​നാ​​​യി​​​രു​​​ന്നു സ​​​ർ​​​വേ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

Related posts

Leave a Comment