വാ​ഹ​ന​ങ്ങ​ൾ വീ​ടി​ന് പു​റ​ത്തേ​ക്ക് വീ​ഴു​മോ? റോ​ഡ് വി​ക​സ​ന​ത്തി​നു സ്ഥ​ലം വി​ട്ടു ന​ൽ​കി​യ കു​ടും​ബ​ത്തി​നി​പ്പോ​ൾ ഉ​റ​ക്ക​മി​ല്ലാ രാ​വു​ക​ൾ

ച​പ്പാ​ര​പ്പ​ട​വ്: റോ​ഡ് വീ​തി​കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു സ്ഥ​ലം വി​ട്ടു ന​ൽ​കി​യ കു​ടും​ബ​ങ്ങ​ൾ​ക്കി​പ്പോ​ൾ ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ളാ​ണ്. ചു​ട​ല – അ​മ്മാ​ന​പ്പാ​റ- ച​പ്പാ​ര​പ്പ​ട​വ് റോ​ഡ് നി​ല​വി​ലെ വീ​തി കൂ​ട്ടി ഒ​മ്പ​ത് മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി.

റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഇ​രു​വ​ശ​ത്തെ​യും ഭൂ​ഉ​ട​മ​ക​ൾ സാ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു. 19 സെ​ന്‍റി​ൽ ചെ​റി​യൊ​രു വീ​ടു​ണ്ടാ​യി​രു​ന്ന ച​പ്പാ​ര​പ്പ​ട​വ് വി​ലേ​ജ് ഓ​ഫീ​സ് ജം​ഗ്ഷ​നു സ​മീ​പം പ​റ​ക്കോ​ട്ടെ എം.​പി അ​ബ്ദു സ​ലാ​മും ര​ണ്ടു സെ​ന്‍റോ​ളം വി​ട്ടു ന​ൽ​കി​യി​രു​ന്നു. റോ​ഡ​രി​കി​ൽ 50 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ സ്ഥ​ല​മാ​ണ് ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് റോ​ഡ് ഉ​യ​ർ​ത്തി​യ​പ്പോ​ൾ സ​ലാ​മി​ന്‍റെ വീ​ട് താ​ഴ്ച​യി​ലാ​വു​ക​യും മേ​ൽ​ക്കൂ​ര​യോ​ളം ചേ​ർ​ന്ന് റോ​ഡി​ന്‍റെ അ​രി​ക് ഭി​ത്തി നി​ർ​മി​ക്കു​ക​യും ചെ​യ്തു. വീ​ടി​നു സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നു റോ​ഡി​നും വീ​ടി​നും ഇ​ട​യി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി പ​ണി​യ​ണ​മെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

വീ​ടി​ന്‍റെ മ​റു​വ​ശ​ത്താ​വ​ട്ടെ ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യാ​ണ്. പു​ഴ​യി​ലേ​ക്ക് വീ​ട്ടി​ൽ നി​ന്ന് അ​ഞ്ചു മീ​റ്റ​റോ​ളം മാ​ത്ര​മാ​ണ് ദൂ​രം. മ​ഴ​ക്കാ​ല​ത്ത് മ​ല​വെ​ള്ളം മു​റ്റ​ത്തോ​ളം എ​ത്തും. മ​ഴ​ചെ​യ്താ​ൽ ഉ​യ​ര​മു​ള്ള റോ​ഡി​ൽ നി​ന്നു മ​ഴ വെ​ള്ളം മു​ഴു​വ​ൻ വീ​ടി​ന്‍റെ ചു​മ​രി​ൻ​മേ​ലും ഗ്രി​ൽ​സി​ലൂ​ടെ വീ​ടി​ന​ക​ത്തേ​ക്കും വീ​ഴു​ന്നു.

റോ​ഡി​നും വീ​ടി​നും ഇ​ട​യി​ൽ സം​ര​ക്ഷ​ണ ഭി​ത്തി പ​ണി​യു​ക​യും സ​മീ​പ​ത്താ​യി അ​പ​ക​ട മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും കു​ടും​ബം നി​ർ​മാ​ണ ക​രാ​റു​കാ​രോ​ടും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. എം.​വി ഗോ​വി​ന്ദ​ൻ എം​എ​ൽ​എ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​യാ​ണ് അ​ബ്ദു​ൾ സ​ലാ​മും തൊ​ട്ട​ടു​ത്ത അ​യ​ൽ​വാ​സി​ക​ളാ​യ മ​റ്റു ര​ണ്ടു കു​ടും​ബ​ങ്ങ​ളും.

Related posts

Leave a Comment