ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തി കാ​ള: ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി​യ വീ​ഡി​യോ വൈ​റ​ൽ

ആ​പ​ത്തും അ​പ​ക​ട​വു​മൊ​ക്കെ രം​ഗ​ബോ​ധ​മി​ല്ലാ​തെ ക​യ​റി വ​രു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ്. എ​ന്ത് എ​പ്പോ​ൾ സം​ഭ​വി​ക്കു​മെ​ന്ന് ആ​ർ​ക്കും മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ലും മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ആ​ളു​ക​ൾ പ​റ​യും. ഉ​ദാ​ഹ​ര​ണ​ത്തി​ന് റോ​ഡി​ൽ ന​ട​ക്കു​ന്പോ​ൾ സൈ​ഡ് ചേ​ർ​ന്ന് ന​ട​ക്ക​ണ​മെ​ന്ന് പ​റ​യും. സ്പീ​ഡ് കു​റ​ച്ച് വാ​ഹ​നം ഓ​ടി​ക്ക​ണ​മെ​ന്ന് പ​റ​യും. എ​ങ്കി​ലും വ​രാ​നു​ള്ള​തൊ​ന്നും വ​ഴി​യി​ൽ ത​ങ്ങി​ല്ല. അ​ത് തെ​ളി​യി​ക്കു​ന്നൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലു​ള്ള ചൗ​പ​തി​യ കോ​ള​നി​യി​ൽ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന ഒ​രു സി​സി​ടി​വി ദൃ​ശ്യ​മാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ടു​ങ്ങി​യ ഒ​രു വ​ഴി​യി​ൽ​വ​ച്ച് ഒ​രു പെ​ൺ​കു​ട്ടി​യെ കാ​ള ഇ​ടി​ച്ചി​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്.

അ​ക്ര​മാ​സ​ക്ത​നാ​യി വ​രു​ന്ന കാ​ള പെ​ൺ​കു​ട്ടി​യു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കും. കാ​ള​യെ ക​ണ്ട​തോ​ടെ പെ​ൺ​കു​ട്ടി സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ അ​വി​ടേ​ക്ക് എ​ത്തു​ക​യും കൈ​യി​ൽ കി​ട്ടി​യ വ​സ്തു​ക്ക​ളെ​ല്ലാം ഉ​പ​യോ​ഗി​ച്ച് കാ​ള​യു​ടെ ശ്ര​ദ്ധ തി​രി​ക്കാ​ൻ നോ​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ക്ര​മ​ണം ത​ട​യാ​ൻ അ​വ​ർ ക​ല്ലെ​റി​ഞ്ഞും ബ​ഹ​ളം​വ​ച്ചു​മൊ​ക്കെ കാ​ള​യെ പെ​ൺ​കു​ട്ടി​യു​ടെ അ​രി​കി​ൽ നി​ന്നും മാ​റ്റാ​ൻ നോ​ക്കു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ട​യി​ലും കാ​ള പെ​ൺ​കു​ട്ടി​യെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ എ​ത്തി കാ​ള​യെ ഭ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ന്തോ ഭാ​ഗ്യ​മെ​ന്നോ​ണം അ​ത് പി​ന്നോ​ട്ട് ആ​ഞ്ഞു. ഈ ​ത​ക്കം നോ​ക്കി പെ​ൺ​കു​ട്ടി നി​ല​ത്തു നി​ന്നും ചാ​ടി എ​ഴു​ന്നേ​റ്റ് ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലോ​യ​തോ​ടെ കാ​ള​യു​ടെ ഉ​ട​മ ആ​രാ​ണോ അ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പ​ല​രും പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ പ​ല​രും ആ​ശ​ങ്ക​യും പ​ങ്കു​വ​ച്ചു വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment