വൈ​ക്ക​ത്ത് സി​പി​ഐ നി​ല​പാ​ടാ​യി​ല്ല; ആ​ശ വ​ന്നാ​ല്‍ മൂ​ന്നാ​മൂ​ഴം; ആ​ശ​യ്ക്ക് സീ​റ്റ് ന​ല്‍​കി​യാ​ല്‍ ബി​ജി​മോ​ള്‍ സി​പി​ഐ വി​ടു​മെ​ന്നാ​ണ് സൂ​ച​ന

കോ​​ട്ട​​യം: സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ബി​​നോ​​യി വി​​ശ്വ​​ത്തി​​ന്‍റെ ജ​​ന്മ​​നാ​​ടാ​​ണ് വൈ​​ക്കം. 2021 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ജി​​ല്ല​​യി​​ല്‍ വി​​ജ​​യി​​ച്ച വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ല്‍ സി.​​കെ. ആ​​ശ​​യ്ക്ക് സി​​പി​​ഐ മൂ​​ന്നാ​​മൂ​​ഴം ന​​ല്‍​കു​​മോ എ​​ന്ന​​ത് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. ര​​ണ്ടു ത​​വ​​ണ വി​​ജ​​യി​​ച്ച​​വ​​രെ ഒ​​ഴി​​വാ​​ക്കാ​​ന്‍ 2021ല്‍ ​​സി​​പി​​ഐ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രി​​ക്കെ കാ​​നം രാ​​ജേ​​ന്ദ്ര​​ന്‍ അ​​പ്ര​​തീ​​ക്ഷി​​ത തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ച​​ത് പാ​​ര്‍​ട്ടി​​ക്കു​​ള്ളി​​ല്‍ ഏ​​റെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളു​​ണ്ടാ​​ക്കി.

പീ​​രു​​മേ​​ട്ടി​​ല്‍ തു​​ട​​രെ ര​​ണ്ടു ത​​വ​​ണ വി​​ജ​​യി​​ച്ച ഇ.​​എ​​സ്. ബി​​ജി​​മോ​​ള്‍ പ​​ര​​സ്യ​​മാ​​യി പാ​​ര്‍​ട്ടി നി​​ല​​പാ​​ടി​​നെ അ​​ന്നു വി​​മ​​ര്‍​ശി​​ച്ചി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല സി​​പി​​ഐ​​യി​​ലെ മു​​ന്‍​നി​​ര നേ​​താ​​വാ​​യ മു​​ന്‍ കൃ​​ഷി​​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ല്‍​കു​​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ മ​​ത്സ​​രി​​ക്കാ​​തെ മാ​​റി​​നി​​ല്‍​ക്കേ​​ണ്ടി​​വ​​ന്നു.ഇ​​ത്ത​​വ​​ണ സി.​​കെ. ആ​​ശ​​യ്ക്ക് മൂ​​ന്നാ​​മ​​തും സീ​​റ്റ് ന​​ല്‍​കി​​യാ​​ല്‍ ബി​​ജി​​മോ​​ള്‍ സി​​പി​​ഐ വി​​ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന. അ​​തേ​​സ​​മ​​യം പീ​​രു​​മേ​​ട്ടി​​ല്‍ ബി​​ജി​​മോ​​ളെ പ​​രി​​ഗ​​ണി​​ച്ചേ​​ക്കു​​മെ​​ന്നും സം​​സാ​​ര​​മു​​ണ്ട്.

സി​​പി​​ഐ​​യു​​ടെ മൂ​​ന്നാ​​മൂ​​ഴം ഒ​​ഴി​​വാ​​ക്ക​​ല്‍ ന​​യം 2021ല്‍ ​​സി​​പി​​എ​​മ്മി​​ലും ഭാ​​ഗി​​ക​​മാ​​യി ന​​ട​​പ്പാ​​ക്കി. എ​​ന്നാ​​ല്‍ പി​​ണ​​റാ​​യി വി​​ജ​​യ​​നും കെ.​​കെ. ശൈ​​ല​​ജ​​യ്ക്കും മൂ​​ന്നാ​​മൂ​​ഴം മ​​ത്സ​​രി​​ക്കു​​ന്ന​​തി​​ല്‍ പാ​​ര്‍​ട്ടി​​ന​​യം ത​​ട​​സ​​മാ​​യി​​ല്ല. ജി​​ല്ല​​യി​​ല്‍ ര​​ണ്ടു ത​​വ​​ണ ഒ​​ഴി​​കെ എ​​ല്‍​ഡി​​എ​​ഫ് വി​​ജ​​യം ആ​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്ന മ​​ണ്ഡ​​ല​​മാ​​ണ് വൈ​​ക്കം. ഇ​​ക്ക​​ഴി​​ഞ്ഞ ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും എ​​ല്‍​ഡി​​എ​​ഫി​​ന് മേ​​ല്‍​ക്കൈ ല​​ഭി​​ച്ച മ​​ണ്ഡ​​ല​​വും വൈ​​ക്ക​​മാ​​ണ്.

സി​​പി​​ഐ​​യ്ക്ക് സ്ഥി​​ര​​മാ​​യി ന​​ല്‍​കു​​ന്ന വൈ​​ക്കം പ​​ട്ടി​​ക​​ജാ​​തി സം​​വ​​ര​​ണ​​സീ​​റ്റി​​ല്‍ ഇ​​ത്ത​​വ​​ണ സ്ഥാ​​നാ​​ര്‍​ഥി ആ​​രെ​​ന്ന​​തി​​ല്‍ വ്യ​​ക്ത​​ത​​യി​​ല്ല. ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു മു​​ത​​ല്‍ സി​​പി​​ഐ​​യ്ക്കു​​ള്ളി​​ല്‍ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വി​​ഭാ​​ഗീ​​യ​​ത​​യും രാ​​ജി​​യും പ​​തി​​വാ​​യി​​രു​​ന്നു. അ​​ടു​​ത്ത​​യി​​ടെ ഒ​​രു​​നി​​ര പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ പാ​​ര്‍​ട്ടി വി​​ട്ട് ബി​​ജെ​​പി​​യി​​ലേ​​ക്ക് ചേ​​ക്കേ​​റി​​യ​​തും വി​​ഭാ​​ഗീ​​യ​​ത​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ്.

ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ഭൂ​​രി​​പ​​ക്ഷം ന​​ല്‍​കി​​യാ​​ണ് സി.​​കെ. ആ​​ശ​​യെ 2021ല്‍ ​​വൈ​​ക്കം നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക​​യ​​ച്ച​​ത്. 2016 ലെ ​​ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ല​​ഭി​​ച്ച​​തി​​നേ​​ക്കാ​​ള്‍ ഭൂ​​രി​​പ​​ക്ഷ​​മു​​യ​​ര്‍​ത്തി​​യാ​​ണ് 2021 ല്‍ ​​ആ​​ശ വീ​​ണ്ടും വി​​ജ​​യി​​ച്ച​​ത്. 2016ല്‍ ​​ആ​​ശ​​യ്ക്ക് 24,584 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ച്ച​​പ്പോ​​ള്‍ 2021 ല്‍ ​​കി​​ട്ടി​​യ​​ത് 26,242 ഭൂ​​രി​​പ​​ക്ഷം. സി​​പി​​ഐ​​യ്ക്ക് ജി​​ല്ല​​യി​​ല്‍ മു​​ന്ന​​ണി ന​​ല്‍​കു​​ന്ന ഏ​​ക മ​​ണ്ഡ​​ല​​മാ​​ണു വൈ​​ക്കം.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ലം സി​​പി​​ഐ​​യി​​ല്‍​നി​​ന്നെ​​ടു​​ത്ത് 2021ല്‍ ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് മാ​​ണി​​ക്കു കൊ​​ടു​​ത്ത​​തി​​ല്‍ അ​​ന്ന് സി​​പി​​ഐ ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധം അ​​റി​​യി​​ച്ചി​​രു​​ന്നു. വി.​​ബി. ബി​​നു​​വി​​നെ​​യാ​​ണ് സി​​പി​​ഐ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ അ​​ന്നു പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന​​ത്.

Related posts

Leave a Comment