ടൂ​റി​സ്റ്റു​ക​ളു​ടെ മ​നം ക​വ​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളും; ആ​ല​പ്പു​ഴ​യു​ടെ തി​ല​ക​ക്കു​റി​യാ​കാ​ൻ അ​ണി​ഞ്ഞൊ​രു​ങ്ങി പാ​തി​രാ​മ​ണ​ൽ

മു​ഹ​മ്മ: ആ​ല​പ്പു​ഴ​യു​ടെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​ല​ക​ക്കു​റി​യാ​കാ​ൻ പാ​തി​രാ​മ​ണ​ൽ ദ്വീ​പ് അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, കാ​ന​ന ചാ​രു​ത​യു​ള്ള ന​ട​വ​ഴി​ക​ൾ, വ​ള്ളി​യൂ​ഞ്ഞാ​ലു​ക​ൾ, ഏ​റു​മാ​ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ടൂ​റി​സ്റ്റു​ക​ളു​ടെ മ​നം ക​വ​രു​ന്ന സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളു​ടെ നി​റ​ച്ചാ​ർ​ത്ത് ഒ​രു​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കാ​രി​ക​ൾ.

പു​ല്ലു​മേ​ഞ്ഞ തിയറ്റാ​റാ​ണ് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​കു​ന്ന​ത്. പ​ഴ​മ​യി​ലേ​ക്കു ചേ​ക്കേ​റു​ന്ന വി​ല്ല​ടി​ച്ചാം​പാ​ട്ട്, കൈ​കൊ​ട്ടി​ക്ക​ളി തുടങ്ങിയ ക​ലാ​രൂ​പ​ങ്ങ​ളാ​ണ് ദി​വ​സ​വും അ​വ​ത​രി​പ്പി​ക്കു​ക. പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലി​ട​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ശാ​ല​ക​ൾ, നാ​ട​ൻ ഭ​ക്ഷ​ണ ശാ​ല​ക​ൾ എ​ന്നി​വ​യെ​ല്ലാം ടൂ​റി​സ്റ്റു​ക​ളു​ടെ മ​നം​ക​വ​രും.

മ​ന്ത്രി ഗ​ണേ​ഷ്കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് കാ​യ​ൽ ടൂ​റി​സ​ത്തി​ന് നി​റ​മേ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നെ ബ​ന്ധ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ബോ​ട്ട് സ​ർ​വീ​സ് ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ദ്വീ​പി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
രാ​ത്രി​യി​ലും ദ്വീ​പി​ലെ​ത്താ​മെ​ന്ന​ത് സഞ്ചാരികൾക്ക് നേ​ട്ട​മാ​ണ്. വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഇ​രു​ൾ​മൂ​ടിക്കിട​ന്ന ദ്വീ​പി​ൽ സൗ​രോ​ർ​ജവി​ള​ക്കു​ക​ൾ മി​ഴിതു​റ​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കൂ​ടി.

ജ​ന​സ​ഹ​സ്ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന പാ​തി​രാ​മ​ണ​ൽ ഫെ​സ്റ്റ് പോ​ലു​ള്ള വി​ശേ​ഷ വേ​ള​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ദ്വീ​പി​ൽ ത​ങ്ങാ​ൻ മു​ൻ​പ് അ​വ​സ​രം ല​ഭി​ച്ചി​രി​ന്ന​ത്. ഇ​തുസ​ഞ്ചാ​രി​ക​ളു​ടെ മ​നംമ​ടു​പ്പി​ച്ചി​രി​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് സോ​ളാ​ർ വൈ​ദ്യു​തി നി​ല​യം ദ്വീ​പി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.അ​നെ​ര്‍​ട്ട് ആ​ണ് സൗ​രോ​ര്‍​ജ വൈ​ദ്യു​തിനി​ല​യം സ്ഥാ​പി​ച്ച​ത്. 10 യൂ​ണി​റ്റ് വൈ​ദ്യു​തി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഓ​ഫ് ഗ്രി​ഡ് സോ​ളാര്‍ പ്ലാന്‍റാണ് ദ്വീ​പി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പു​തി​യ​താ​യി നി​ര്‍​മി​ച്ച ഇ​ല​ക്ട്രി​ക്ക​ല്‍ മു​റി​യു​ടെ മു​ക​ളി​ലാ​ണ് മൂ​ന്ന് കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ​കാ​മ​റ​ക​ൾ കൂ​ടി മി​ഴിതു​റ​ക്കു​ന്ന​തോ​ടെ സു​ര​ക്ഷ​യെച്ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ൾ​ക്കും ശ​മ​ന​മാ​കും.ആ​ല​പ്പു​ഴ​യ്ക്കും ത​ണ്ണീ​ർ​മു​ക്ക​ത്തി​നും മ​ധ്യേ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​രകേ​ന്ദ്ര​മാ​ണ് പാ​തി​രാ​മ​ണ​ൽ ദ്വീ​പ്.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഉപ്പുവെ​ള്ള നി​രോ​ധി​നി​ക​ളി​ൽ ഒ​ന്നാ​യ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും കു​മ​ര​കം പ​ക്ഷി സ​ങ്കേ​ത​വും ടു​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പു​ത്ത​ൻ​കാ​യ​ലും പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ൽനി​ന്ന് വി​ളി​പ്പാ​ട് അ​ക​ലെ​യാ​ണ്. നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ർധി​ച്ചാ​ൽ ദ്വീ​പി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ കു​ത്തൊ​ഴു​ക്കു ത​ന്നെ ഉ​ണ്ടാ​കും.

ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ല്‍ ന​ല്ലൊ​രു​പ​ങ്കും പാ​തി​രാ​മ​ണ​ലി​ലെത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞവ​ര്‍​ഷം 35,000ത്തി​ലേ​റെ വി​നോ​ദസ​ഞ്ചാ​രി​ക​ള്‍ ദ്വീ​പി​ലെ​ത്തി. മു​ഹ​മ്മ പ​ഞ്ചാ​യ​ത്താ​ണ് പാ​തി​രാ​മ​ണ​ല്‍​ദ്വീ​പ് പ​രി​പാ​ലി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ രാ​ത്രി​യും പ​ക​ലും അ​വി​ടെ കാ​വ​ല്‍​ക്കാ​രു​മു​ണ്ട്. 50 രൂ​പ​യാ​ണ് സ​ന്ദ​ര്‍​ശ​ന ഫീ​സ്. കു​ടും​ബ​ശ്രീ ന​ട​ത്തു​ന്ന ല​ഘുഭ​ക്ഷ​ണ​ശാ​ല​ക​ൾ ദ്വീ​പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

  • അ​നി​രു​ദ്ധ​ൻ മു​ഹ​മ്മ

Related posts

Leave a Comment